• Latest News

    Friday, January 26, 2018

    ഇ​നി നി​ശ​ബ്ദ​രാ​വ​രു​ത് അ​വ​ർ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി: കേ​ജ​രി​വാ​ൾ
    Friday, January 26, 2018
    1:00:00 AM

    ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം​ങ്ങ​ളെ കൊ​ല്ലു​ന്ന ദ​ളി​തു​ക​ളെ ചു​ട്ടെ​രി​ക്കു​ന്ന ശ​ക്തി​ക​ൾ ഇ​പ്പോ​ൾ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു​നേ​രെ​യും തിരിഞ്ഞിരിക്കുകയാണെന്നു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.[www.malabarflash.com]

    പ​ദ്മാ​വ​ത് സി​നി​മ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ഡ്ഗാ​വി​ൽ അ​ക്ര​മി​ക​ൾ സ്കൂ​ൾ ബ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു തൊ​ട്ടു​മു​മ്പ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​നു ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് രാ​ജ്യ​ത്തി​നാ​കെ നാ​ണ​ക്കേ​ടാ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

    എ​ല്ലാ​വ​രോ​ടു​മാ​യി അ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഇ​നി​യും നി​ശ​ബ്ദ​രാ​യി​രി​ക്കാ​ൻ പാ​ടി​ല്ല. അ​വ​ർ മു​സ്‌​ലിം​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി. ദ​ളി​തു​ക​ളെ ജീ​വ​നോ​ടെ ചു​ട്ടെ​രി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് അ​വ​ർ ന​മ്മ​ളു​ടെ കു​ട്ടി​ക​ൾ​ക്കു നേ​രെ ക​ല്ലെ​റി​യാ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ന​മ്മു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​നി​യും നി​ശ​ബ്ദ​ത അ​രു​ത്. സം​സാ​രി​ച്ചു തു​ട​ങ്ങുക- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

    റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​നാ​ട് രാ​മ​ന്‍റെ​യും കൃ​ഷ്ണ​ന്‍റെ​യും ഗൗ​ത​മ ബു​ദ്ധ​ന്‍റെ​യും മ​ഹാ​വീ​ര​ന്‍റെ​യും ഗു​രു നാ​നാ​ക്കി​ന്‍റെ​യും ക​ബീ​റി​ന്‍റെ​യും മീ​ര​യു​ടെ​യും ന​ബി പ്ര​വാ​ച​ക​ന്‍റെ​യും ക്രി​സ്തു​വി​ന്‍റെ​യും പി​ൻ​ഗാ​മി​ക​ളു​ടേ​തു​മാ​ണ്. ക​ല്ലേ​റു ന​ട​ത്തി​യ​തു ഹി​ന്ദു​ക്ക​ളോ മു​സ്‌​ലിം​ക​ളോ ക്രി​സ്ത്യാ​നി​ക​ളോ ആ​ണോ? ഏ​തു മ​ത​മാ​ണു കു​ട്ടി​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​തെ​ന്നും കേ​ജ‌്‌​രി​വാ​ൾ ചോ​ദി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​നി നി​ശ​ബ്ദ​രാ​വ​രു​ത് അ​വ​ർ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി: കേ​ജ​രി​വാ​ൾ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top