• Latest News

    Wednesday, December 13, 2017

    ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം: സിര്‍സിയില്‍ വ്യാപക അക്രമം
    Wednesday, December 13, 2017
    9:16:00 AM

    ബം​ഗ​ളൂ​രു: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ പ​രേ​ഷ് മെ​സ്ത​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ൽ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ല. ചൊ​വ്വാ​ഴ്ച സി​ർ​സി ജി​ല്ല​യി​ൽ വ്യാ​പ​ക അ​ക്ര​മം അ​ര​ങ്ങേ​റി.[www.malabarflash.com]

    ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്​ ഉ​ൾ​പ്പെ​ടെ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും പോലീ​സും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് പ​ല​ത​വ​ണ​ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ച്ചു.

    ക​ല്ലേ​റി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും ത​ക​ർ​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പോലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​സ്ജി​ദി​നു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​താ​ണ് അ​ക്ര​മ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സി​ർ​സി ജി​ല്ല​യി​ൽ ബ​ന്ദി​നും ആ​ഹ്വ​നം ചെ​യ്തി​രു​ന്നു.

    സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ പ​രേ​ഷ് മെ​സ്ത​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ഹൊ​ണ്ണാ​വ​റി​ലെ ഷെ​ട്ടി ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നും ബി.​ജെ.​പി​യി​ലെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലെ​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​ത​ന്നെ സി​ർ​സി​യി​ലെ​ത്തി. പ​രേ​ഷി​ന്റെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യി റോ​ഡി​ലി​റ​ങ്ങി.

    സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ജി​ല്ല​യി​ലെ 11 താ​ലൂ​ക്കു​ക​ളി​ലും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള റാ​ലി​യും പ്ര​തി​ഷേ​ധ​ങ്ങ​ളും വി​ല​ക്കി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്ന് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം: സിര്‍സിയില്‍ വ്യാപക അക്രമം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top