• Latest News

    Sunday, December 24, 2017

    ഫിലിപ്പീൻസിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം: 37 മരണം
    Sunday, December 24, 2017
    11:23:00 AM

    മനില: ഫിലിപ്പീൻസിലെ ഡാവോയിൽ ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 37 മരണം. മാളിലെ ജീവനക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഫിലിപ്പീൻസിലെ സർക്കാർ വൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. [www.malabarflash.com]

    ശനിയാഴ്ച മാളിലെ മൂന്നാം നിലയിലെ ഫർണീച്ചർ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മാളിൽനിന്നു പത്ത് പേരെ രക്ഷിച്ചതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 

    രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫിലിപ്പീൻസിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം: 37 മരണം Rating: 5 Reviewed By: UMRAS vision
    Scroll to Top