• Latest News

    Saturday, December 23, 2017

    ആ​ൾ​ദൈ​വ​ത്തി​ന്‍റെ ആ​ശ്ര​മ​ത്തി​ൽ റെ​യ്ഡ്; നാ​ൽ​പ​തോ​ളം യു​വ​തി​ക​ളെ ര​ക്ഷ​പെ​ടു​ത്തി
    Saturday, December 23, 2017
    12:14:00 AM

    ന്യൂ​ഡ​ൽ​ഹി: കൃ​ഷ്ണ​ന്‍റെ അ​വ​താ​ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വം വീ​രേ​ന്ദ്ര ദേ​വ് ദീ​ക്ഷി​തി​ന്‍റെ ആ​ശ്ര​മ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ട​വി​ൽ​വ​ച്ച നാ​ൽ​പ​തോ​ളം യു​വ​തി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.[www.malabarflash.com]

    ഡ​ൽ​ഹി രോ​ഹി​ണി​യി​ലെ അ​ധ്യാ​ത്മി​ക് വി​ശ്വ വി​ദ്യാ​ല​യ ആ​ശ്ര​മ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വീ​രേ​ന്ദ്ര ദേ​വ് ദീ​ക്ഷി​തി​നെ ജ​നു​വ​രി നാ​ലി​നു​മു​മ്പ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

    ആ​ശ്ര​മ​ത്തി​ൽ യു​വ​തി​ക​ളെ​യും സ്ത്രീ​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ത​ട​വി​ൽ​വ​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് റെ​യ്ഡി​നു​ത്ത​ര​വി​ട്ട​ത്. അ​ഭി​ഭാ​ഷ​ക​രെ​യും ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യേ​യും ഉ​ൾ​പ്പെ​ടു​ത്തി കോ​ട​തി പാ​ന​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നു. 

    ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. ര​ക്ഷ​പെ​ടു​ത്തി​യ പെ​ൺ​കു​ട്ടി​ക​ളി​ൽ 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി വീ​രേ​ന്ദ്ര ദേ​വ് പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ചു. ത​ന്നെ പ​ല​വ​ട്ടം ബാ​ബ പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ​ൾ​ദൈ​വ​ത്തി​ന്‍റെ ആ​ശ്ര​മ​ത്തി​ൽ റെ​യ്ഡ്; നാ​ൽ​പ​തോ​ളം യു​വ​തി​ക​ളെ ര​ക്ഷ​പെ​ടു​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top