• Latest News

    Monday, December 4, 2017

    ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു
    Monday, December 4, 2017
    11:40:00 AM

    വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്.[www.malabarflash.com] 

    കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഞായറാഴ്ച രാവിലെയാണ് ഒറവത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയത്.
    പത്തരയോടെയാണ് അപകടം സംഭവിച്ചത്. 

    മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടി.വി. ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആസ്​പത്രിയിലും തുടര്‍ന്ന്, തൃശ്ശൂര്‍ സ്വകാര്യ ആസ്​പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top