• Latest News

    Saturday, December 16, 2017

    ആധാർ ദുരുപയോഗം: എയർടെല്ലിന്​ താൽക്കാലിക വിലക്ക്​
    Saturday, December 16, 2017
    11:22:00 PM

    മുംബൈ: ആധാർ ദുരുപയോഗം ചെയ്​തതുമായി ബന്ധപ്പെട്ട്​ എയർടെല്ലിന്​ യു.ഐ.ഡി.ഐയുടെ താൽക്കാലിക വിലക്ക്​​. ആധാർ ഉപയോഗിച്ച്​ മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്​മ​ന്റ്​ ബാങ്കിൽ പുതിയ അക്കൗണ്ട്​ തുടങ്ങുന്നതിനുമാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​.[www.malabarflash.com]

    മൊബൈൽ ഫോൺ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്​താകളുടെ വിവരങ്ങൾ ഉപയോഗിച്ച്​ അനുവാദമില്ലാതെ എയർടെൽ പേയ്​മന്റ് ബാങ്കിൽ അക്കൗണ്ട്​ ഒാപ്പൺ ചെയ്​തിരുന്നു. ഉപയോക്​താക്കളുടെ അനുവാദമില്ലാതെ പേയ്​മ​ന്റ്​ ബാങ്കിൽ അക്കൗണ്ട്​ ഒാപ്പൺ ചെയ്​തത്​ ആധാർ നിയമങ്ങളുടെ ലംഘനമാണെന്നാണ്​ യു.​ഐ.ഡി.എ.ഐ കണ്ടെത്തിയിരിക്കുന്നത്​. ഇതേ തുടർന്നാണ്​ എയർടെല്ലിന്​ താൽക്കാലിക വിലക്കേർപ്പെടുത്താനുള്ള തീരുമാനം എജൻസി എടുത്തത്​.

    എയർടെൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന്​ ശേഷം നിരവധി പേരുടെ ഗ്യാസ്​ സബ്​സിഡി കമ്പനിയുടെ പേയ്​മ​​ന്റ്​ ബാങ്കിലേക്ക്​ പോയതായി പരാതികൾ ഉയർന്നിരുന്നു. 23 ലക്ഷം അക്കൗണ്ട​ുകൾ ഇത്തരത്തിൽ ഒാപ്പൺ ചെയ്​തുവെന്നാണ് റിപ്പോർട്ട്​.​ ഇതുമായി ബന്ധപ്പെട്ട്​ നിരവധി പരാതികൾ യു.ഐ.ഡി.എ.ഐക്ക്​ ലഭിക്കുകയും ചെയ്​തിരുന്നു. പുതിയ ഉത്തരവനുസരിച്ച്​ എയർടെല്ലിന്​ തങ്ങളുടെ ഉപയോക്​താകളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കുകയില്ല. ആധാർ ഉപയോഗിച്ച്​ പേയ്​മ​ന്റ്​ ബാങ്കിൽ പുതിയ അക്കൗണ്ട്​ തുറക്കുന്നതിനും വിലക്ക്​ ബാധകമാണ്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആധാർ ദുരുപയോഗം: എയർടെല്ലിന്​ താൽക്കാലിക വിലക്ക്​ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top