• Latest News

    Saturday, December 16, 2017

    ബസും ബൈക്കും കൂട്ടിയിടിച്ച്​ രണ്ട്​ വിദ്യാര്‍ഥികള്‍ മരിച്ചു
    Saturday, December 16, 2017
    12:30:00 AM

    എ​ട​വ​ണ്ണ​പ്പാ​റ: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്​ വി​ദ്യാ​ര്‍ഥി​ക​ള്‍ മ​രി​ച്ചു. എ​ട​വ​ണ്ണ​പ്പാ​റ കൊ​ള​മ്പ​ലം സ്വ​ദേ​ശി വ​ള്ളി​ശ്ശേ​രി നാ​സ​റി​ന്റെ മ​ക​ന്‍ അ​ന​സ് (17), കോ​ഴി​ക്കോ​ട് ചെ​ല​വൂ​ര്‍ താ​ഴെ​ത്ത​ട​ത്ത് വീ​ട്ടി​ല്‍ അ​ഷ്‌​റ​ഫി​ന്റെ മ​ക​ന്‍ ഹം​സ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    വാ​ഴ​ക്കാ​ട് എ​ട​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍നി​ന്ന്​ കു​റ്റി​ക്കാ​ട്ടൂ​രി​ലെ ഐ.​എം.​ഐ.​സി ദ​അ്​​വ കോ​ള​ജി​ലേ​ക്ക് പോ​ക​വെ പു​തി​യോ​ട​ത്ത് പ​റ​മ്പി​ല്‍നി​ന്ന്​ എ​ട​വ​ണ്ണ​പ്പാ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

    കാ​ലി​ന്റെ അ​സു​ഖ​ത്തി​ന് ഇ​രു​വ​രും ഹം​സ​യു​ടെ ബൈ​ക്കി​ൽ എ​ട​വ​ണ്ണ​പ്പാ​റ​യി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.

    നാ​ട്ടു​കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും കു​റ്റി​ക്കാ​ട്ടൂ​രി​ലെ ദ​അ്​​വ കോ​ള​ജ് പ്ല​സ് ടു, ​ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

    അ​ന​സി​ന്റെ മാ​താ​വ് സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: നൗ​ഫ​ല്‍, അ​ന്‍സി​യ. ഹാ​ജ​റ​യാ​ണ് ഹം​സ​യു​ടെ മാ​താ​വ്. റൈ​ഹാ​ന​ത്ത്, ശാ​കി​റ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

    കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് ഏ​ഴി​ന്​ ഹം​സ​യു​ടെ മൃ​ത​ദേ​ഹം ചെ​ല​വൂ​ര്‍ പു​ളി​ക്ക​ല്‍ ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ലും അ​ന​സി​ന്റെ മൃ​ത​ദേ​ഹം 7.30ന് ​കൊ​ള​മ്പ​ലം ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ലും ഖ​ബ​റ​ട​ക്കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസും ബൈക്കും കൂട്ടിയിടിച്ച്​ രണ്ട്​ വിദ്യാര്‍ഥികള്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top