• Latest News

    Wednesday, December 20, 2017

    രാത്രി കാമുകിയെ കാണാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി പൊട്ടക്കിണറ്റില്‍ വീണു
    Wednesday, December 20, 2017
    1:48:00 AM

    കോ​ല​ഞ്ചേ​രി: രാ​ത്രി പെ​ൺ​കു​ട്ടി​യെ നേ​രി​ൽ കാ​ണാ​നി​റ​ങ്ങി​യ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണു. പോലീസും ഫ​യ​ർ ഫോ​ഴ്​​സും ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി. പു​ത്ത​ൻ​കു​രി​ശ് ഐ​നാ​മു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.[www.malabarflash.com] 

    മേ​ഖ​ല​യി​ലെ സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ്ല​സ് ​ടു​ക്കാ​ര​നും പ​ത്താം ക്ലാ​സു​കാ​രി​യും. വാ​ട്​​സ്​​ആ​പ് ചാ​റ്റി​ങ്ങി​നൊ​ടു​വി​ലാ​ണ്​ പാ​തി​രാ​ത്രി പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ സ​മീ​പ പ്ര​ദേ​ശത്തെ വീ​ട് ല​ക്ഷ്യ​മാ​ക്കി കാ​റു​മാ​യി പാ​ഞ്ഞ​ത്. 

    ഇൗ ​സ​മ​യം മോ​ഷ്​​ടാ​ക്ക​ളെ തേ​ടി പു​ത്ത​ൻ​കു​രി​ശ് പോലീ​സ് ​വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. പോലീസി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ വി​ദ്യാ​ർ​ഥി സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലേ​ക്ക് കാ​ർ ഓ​ടി​ച്ച് ക​യ​റ്റി. വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി പോ​സ്​​റ്റും സ​മീ​പ​ത്തെ വീ​ടിന്റെ മ​തി​ലും ത​ക​ർ​ത്തു. ത​ങ്ങ​ളെ ക​ണ്ട് കാ​ർ വ​ഴി​മാ​റി പോ​കു​ന്ന​തി​ൽ​ പോലീ​സി​നും സം​ശ​യ​മാ​യി. തു​ട​ർ​ന്ന്​ ഇ​ട​വ​ഴി​യു​ടെ ര​ണ്ട് വ​ശ​ത്തു​നി​ന്നും പോലീ​സ്​ എ​ത്തി.

    ഇ​തോ​ടെ കാ​ർ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് വി​ദ്യാ​ർ​ഥി ഓ​ടി. ഇ​തി​നി​ടെ​യാ​ണ്​ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ​ത്. കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് ക​ണ്ട പോലീസ്​ സം​ഘം സ​മീ​പ​ത്ത് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ട​ങ്ങാ​ൻ തു​ട​ങ്ങുമ്പോ​ഴാ​ണ്​ കി​ണ​റ്റി​ൽ​നി​ന്ന്​ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​ത്. കി​ണ​റി​ന്റെ അ​ര​ഞ്ഞാ​ണ​ത്തി​ൽ തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി. 

    പോലീ​സ്​ ഉ​ട​ൻ വി​വ​രം പ​ട്ടി​മ​റ്റം ഫ​യ​ർ ഫോ​ഴ്സി​നെ അ​റി​യി​ച്ചു. ഫ​യ​ർ ഫോ​ഴ്സ്​ എ​ത്തി റെ​സ്​​ക്യു നെ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​മ്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​യെ ക​ര​ക്കെ​ത്തി​ച്ചു. ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി സം​ഭ​വം വി​വ​രി​ച്ച​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ആ​ശ​ങ്ക​ക്ക് വി​രാ​മ​മാ​യ​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​രോ​ടൊ​പ്പം വി​ട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാത്രി കാമുകിയെ കാണാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി പൊട്ടക്കിണറ്റില്‍ വീണു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top