• Latest News

    Saturday, December 30, 2017

    ഹാ​ഫി​സ് സയീ​ദി​നൊ​പ്പം പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ
    Saturday, December 30, 2017
    11:16:00 AM

    ഇ​സ്‌ലാമാ​ബാ​ദ്: ല​ഷ്ക​ർ ഇ ​ത്വ​യ്ബ ത​ല​വ​ൻ ഹാ​ഫിസ് സയീ​ദു​മാ​യി പാ​ക്കി​സ്ഥാ​നി​ലെ പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ പ​ല​സ്തീ​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ.[www.malabarflash.com]

    റാ​വ​ൽ​പി​ണ്ടി​യി​ൽ ഒ​രു റാ​ലി​യി​ലാ​ണ് പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി വാ​ലി​ദ് അ​ബു അ​ലി മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സെ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട​ത്. വാ​ലി​ദ് അ​ലി​യു​ടെ ന​ട​പ​ടി​യി​ൽ ഇ​ന്ത്യ അ​സം​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു.

    മ​ത​സം​ഘ​ട​ന​ക​ളു​ടേ​യും നാ​ൽ​പ​തോ​ളം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും സ​ഖ്യ​വും ഇ​ന്ത്യാ വി​രു​ദ്ധ സം​ഘ​ട​ന​യു​മാ​യ ഡി​ഫ ഇ ​പാ​ക്കി​സ്ഥാ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വാ​ലി​ദ് അ​ലി പ​ങ്കെ​ടു​ത്ത​ത്. ഇ​സ്രേ​ൽ ത​ല​സ്ഥാ​നം ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​ക​ൻ അ​ബ്ബാ​സി മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

    ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വം ഗൗ​ര​വ​മാ​യാ​ണ് ഇ​ന്ത്യ കാ​ണു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി​യേ​യും പ​ല​സ്തീ​ൻ അ​ധി​കൃ​ത​രേ​യും വി​വ​രം ധ​രി​പ്പി​ച്ച​താ​യും ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹാ​ഫി​സ് സയീ​ദി​നൊ​പ്പം പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ Rating: 5 Reviewed By: UMRAS vision
    Scroll to Top