• Latest News

    Thursday, December 28, 2017

    പാലക്കുന്നില്‍ മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു.
    Thursday, December 28, 2017
    2:21:00 PM

    ഉദുമ: പാലക്കുന്നില്‍ മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ രഘു(45)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.[www.malabarflash.com] 

    വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് മീന്‍ പിടിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. 

    പരേതനായ കുണ്ടാരന്‍-മുള്ളി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. സഹോദരങ്ങള്‍: ശ്രീധരന്‍, രാഘവന്‍, സുലോചന, കമലാക്ഷി. 

    മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്നില്‍ മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. Rating: 5 Reviewed By: UMRAS vision
    Scroll to Top