• Latest News

    Sunday, December 24, 2017

    പാലക്കുന്നില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം തട്ടി മത്സ്യതൊഴിലാളി മരിച്ചു
    Sunday, December 24, 2017
    10:25:00 PM

    ഉദുമ: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് മത്സ്യതൊഴിലാളി മരിച്ചു. കോട്ടിക്കുളം ബീച്ച് റോഡിലെ പരേതരായ ശങ്കരന്റെയും രാജീവിയുടെയും മകന്‍ രമേശന്‍ (38) ആണ് മരിച്ചത്.[www.malabarflash.com]

    ഞായറാഴ്ച രാത്രി ഏഴരയോടെ പാലക്കുന്നില്‍ വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സംഘം തന്നെ രമേശനെ ഇടിച്ച വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരിച്ചു
    ഭാര്യ: ചന്ദ്രാവതി. സഹോദരങ്ങള്‍: ഗോപി, ശര്‍മ്മിള
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്നില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം തട്ടി മത്സ്യതൊഴിലാളി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top