• Latest News

    Thursday, December 14, 2017

    പ​ട​യൊ​രു​ക്കം സ​മാ​പ​ന വേ​ദി​യി​ൽ അ​ക്ര​മം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു
    Thursday, December 14, 2017
    9:41:00 PM

    തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. നജീം, ആദേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

    എംഎല്‍എ ഹോസ്റ്റലിനു മുന്നിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു. കെഎസ്.യു സംസ്ഥാന ഭാരവാഹി നബീല്‍ ആണ് കുത്തിയതെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിന്റെ തലയ്ക്കു പരിക്കേറ്റു.

    വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​ട​യൊ​രു​ക്കം സ​മാ​പ​ന വേ​ദി​യി​ൽ അ​ക്ര​മം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top