• Latest News

    Saturday, December 16, 2017

    പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട യുവാവിന് മര്‍ദനമേറ്റത് ചെറുവത്തൂരില്‍ വച്ച്
    Saturday, December 16, 2017
    4:27:00 AM

    പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ തി​ലാ​ന്നൂ​രി​ലെ അ​ല്‍ അ​സ​റി​ല്‍ അ​സൈ​നാ​ര്‍​ഹാ​ജി​യു​ടെ മ​ക​ന്‍ നൗ​ഫ​ലി​ന് (40) പ​യ്യ​ന്നൂ​രി​ൽ എ​ത്തു​ന്ന​തി​നു മു​മ്പ് മ​ര്‍​ദ​ന​മേ​റ്റ​ത് ചെ​റു​വ​ത്തൂ​രി​ൽ നി​ന്നാ​ണെ​ന്ന് പോ​ലീ​സ്.[www.malabarflash.com] 

    ഇ​യാ​ള്‍ പ​യ്യ​ന്നൂ​രി​ലെ​ത്തു​മ്പോ​ള്‍ മ​ര്‍​ദ​ന​മേ​റ്റ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന മൊ​ഴി​ക​ളെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
    ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ദ്യം ഇ​യാ​ള്‍ ക​ണ്ണൂ​രി​ൽ​നി​ന്നും മൈ​സൂ​രു​വി​ല്‍ പോ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മൈ​സൂ​രു​വി​ൽ​നി​ന്നും തി​രി​കെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ ചെ​റു​വ​ത്തൂ​രി​ലി​റ​ങ്ങി​യി​രു​ന്നു​വെ​ന്നും അ​വി​ടെ​വ​ച്ച് മ​ര്‍​ദ​ന​മേ​റ്റു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 

    പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ഇ​യാ​ള്‍ ഹോ​ട്ട​ലി​ലെ ചാ​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ എ​ന്തോ തെ​ര​യു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.
    ഇ​വി​ടെ വ​ച്ച ബി​യ​ര്‍ കു​പ്പി കാ​ണു​ന്നി​ല്ലെ​ന്നാ​ണ് തെ​ര​ച്ചി​ലി​നി​ട​യി​ല്‍ നൗ​ഫ​ല്‍ പ​റ​ഞ്ഞ​തെ​ന്ന ഹോ​ട്ട​ലു​ട​മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചെ​റു​വ​ത്തൂ​രി​ല്‍​നി​ന്നും ട്രെ​യി​ൻ ക​യ​റി​യ ഇ​യാ​ള്‍ ക​ണ്ണൂ​രാ​ണെ​ന്ന ധാ​ര​ണ​യി​ല്‍ പ​യ്യ​ന്നൂ​രി​ലി​റ​ങ്ങി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സെ​ത്തി​യ​ത്.
    ചെ​റു​വ​ത്തൂ​രി​ൽ​വ​ച്ചു​ണ്ടാ​യ മ​ര്‍​ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് അ​ടി​യേ​റ്റി​രി​ക്കാ​മെ​ന്നും ഇ​തോ​ടെ​യാ​ണ് സ്ഥ​ല​കാ​ല​ഭ്ര​മം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഈ ​ക​ണ്ടെ​ത്ത​ലോ​ടെ പോ​ലീ​സ് ചെ​റു​വ​ത്തൂ​രി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.
    പോ​ലീ​സി​ന് ല​ഭി​ച്ച നൗ​ഫ​ലി​ന്‍റെ സിം ​കാ​ര്‍​ഡി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും മ​റ്റൊ​രു സിം​കാ​ര്‍​ഡു​കൂ​ടി ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന സൂ​ച​ന സം​ബ​ന്ധി​ച്ച പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം മൈ​സൂ​രു​വി​ലാ​ണ് എ​ത്തി​നി​ന്ന​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ന്‍റെ സ്ഥാ​നം മൈ​സൂ​രു​വി​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് മൈ​സൂ​രു​വി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

    ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് നൗ​ഫ​ലി​നെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പാ​ഴ്സ​ല്‍ ഗേ​റ്റി​ന​രി​കി​ല്‍ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട യുവാവിന് മര്‍ദനമേറ്റത് ചെറുവത്തൂരില്‍ വച്ച് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top