• Latest News

    Tuesday, December 26, 2017

    കുഴൽ കിണറ്റിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
    Tuesday, December 26, 2017
    1:22:00 AM

    ഭുവനേശ്വർ: ഒഡീഷയിൽ കുഴൽ കിണറ്റിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. ആറു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് സുരക്ഷാസേനയ്ക്ക് രാധ സഹു എന്ന കുട്ടിയെ രക്ഷിക്കാനായത്.[www.malabarflash.com]

    അഗ്നിശമനസേനാവിഭാഗവും ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

    16 അടിയോളം താഴ്ചയിൽ കുഴിയുണ്ടാക്കി അ കുഴിയിൽ നിന്ന് കുഴൽകിണറ്റിലേക്ക് തുരങ്കമുണ്ടാക്കിയ ശേഷമാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷപ്പെടുത്തിയത്. 

    കുട്ടിയെ രക്ഷപ്പെടുത്തിയ അഗ്നിശമനസേന- ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുഴൽ കിണറ്റിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top