• Latest News

    Saturday, December 23, 2017

    പാലക്കുന്ന് മുതിയക്കാലില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കൊളളയടിച്ചു
    Saturday, December 23, 2017
    12:57:00 PM

    ഉദുമ: പാലക്കുന്ന് മുതിയക്കാലില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ച്ച ചെയ്ത മോഷണ സംഘം വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി.[www.malabarflash.com]
     പാലക്കുന്ന് മുതിയക്കാലിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി കുടുംബസമേതം മംഗളൂരുവിലേക്ക് പോയതായിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
    വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഡോളറും കവര്‍ച്ച ചെയ്യുകയായിരുന്നു. വീട്ടില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നുവെങ്കിലും ഇതു മനസിലാക്കിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് ഇളക്കിയെടുത്തുകൊണ്ടുപോയി.
    വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ വി.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന് മുതിയക്കാലില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കൊളളയടിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top