• Latest News

    Thursday, December 28, 2017

    കണ്ണൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു
    Thursday, December 28, 2017
    12:06:00 PM

    കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പാനൂർ കുറ്റേരി കാട്ടീന്‍റവിടെ ചന്ദ്രനാണ് വെട്ടേറ്റത്. ഇരുകാലുകളുകളും മഴു ഉപയോഗിച്ച് വെട്ടിയതിനാൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.[www.malabarflash.com]

    രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്കു സമീപമാണ് സംഭവം. പാല്‍വിതരണം ചെയ്‌ത് മടങ്ങുകയായിരുന്ന ചന്ദ്രന്റെ ഇരുചക്രവാഹനം തടഞ്ഞ അക്രമികള്‍ തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.

    ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ പ്രദേശത്ത് സമാധാനയോഗം നടന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top