• Latest News

    Sunday, December 3, 2017

    ബി​ല്ല​ട​ച്ചി​ട്ടും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു; മ​ന്ത്രി ഇ​ട​പെ​ട്ടു ക​ണ​ക്‌ഷൻ പു​നഃ​സ്ഥാ​പി​ച്ചു
    Sunday, December 3, 2017
    4:04:00 AM

    ചെ​ർ​ക്ക​ള: ബി​ല്ല​ട​ച്ചി​ട്ടും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച സം​ഭ​വം മ​ന്ത്രി​യെ വി​ളി​ച്ചുപ​രാ​തി അ​റി​യി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​ർ കു​തി​ച്ചെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച് ത​ല​യൂ​രി. ചെ​ങ്ക​ള ബേ​ർ​ക്ക​യി​ലെ ന​ഫീ​സ​യു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തിയാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വി​ച്ഛേ​ദി​ച്ച​ത്.[www.malabarflash.com]

    25ന് ബി​ല്ല് അ​ട​ച്ചി​രു​ന്നെ​ന്നും ഇ​തി​ന്‍റെ ര​സീ​ത് ഭ​ർ​ത്താ​വി​ന്‍റെ കൈ​യിലാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടും ഉദ്യോഗസ്ഥർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.
    വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി ര​സീ​തുമാ​യി ചെ​ർ​ക്ക​ള വൈ​ദ്യു​തി ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും രാ​ത്രി​യാ​യ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പി​റ്റേ ദി​വ​സം എ​ത്താ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തുട​ർ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി​യെ ബ​ന്ധ​പ്പെ​ടു​ക​യും മ​ന്ത്രി കാസര്‍കോട്ടെ വൈ​ദ്യു​തി വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.ഇ​തേ​ത്തുട​ർ​ന്നു രാ​ത്രി​യോ​ടെ ജീ​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. 

    സം​ഭ​വം സം​ബ​ന്ധി​ച്ച് കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് വീ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി​ല്ല​ട​ച്ചി​ട്ടും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു; മ​ന്ത്രി ഇ​ട​പെ​ട്ടു ക​ണ​ക്‌ഷൻ പു​നഃ​സ്ഥാ​പി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top