• Latest News

    Tuesday, December 26, 2017

    പോലീസുകാരനെ ചവിട്ടി വീഴ്ത്തി പ്രതികൾ രക്ഷപെട്ടു
    Tuesday, December 26, 2017
    1:23:00 PM

    കൊ​ല്ലം: പോ​ലീ​സു​കാ​ര​നെ ച​വി​ട്ടി​വീ​ഴ്ത്തി​യ ​ശേ​ഷം പോലീസ് വാ​ഹ​ന​ത്തി​ൽ നിന്ന് പ്ര​തി​ക​ൾ ഓടി ര​ക്ഷ​പെ​ട്ടു. ഇ​ന്ന് രാ​വി​ലെ അ​യ​ത്തി​ൽ പു​ന്ത​ല​ത്താ​ഴ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. ക​ല്ല​ന്പ​ലം സ്വ​ദേ​ശി റ​ഫീഖ്, വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി ത​ൻ​സീ​വ് എ​ന്നി​വ​രാ​ണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ര​ക്ഷ​പെ​ട്ട​ത്.[www.malabarflash.com]

    മോ​ഷ​ണ​ക്കേ​സുമായി ബന്ധപ്പെട്ട് മു​ഖ്യ​പ്ര​തി​യാ​യ റ​ഫീ​ഖി​നെ​യുംകൊ​ണ്ട് കൂ​ട്ടു​പ്ര​തി​ക​ളാ​യ ത​ൻ​സീ​വ്, പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​ ഡാ​നി​ഷ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സെ​ത്തി​യ​ത്. 

    വാ​ള​ത്തും​ഗ​ലി​ൽ നി​ന്ന് ത​ൻ​സീ​വി​നെ പി​ടികൂ​ടി​യ​ശേ​ഷം പു​ന്ത​ല​ത്താ​ഴ​ത്തു​ള്ള ഡാ​നി​ഷി​നെ പി​ടി​കൂ​ടാ​നാ​യി പോകുന്നതിനിടെയാണ് പ്ര​തി​ക​ൾ പോ​ലീ​സു​കാ​ര​നാ​യ സു​രേ​ഷ് ബാ​ബു​വി​നെ ച​വി​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ര​ക്ഷ​പെ​ട്ട​തെ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സ് പ​റ​ഞ്ഞു. രക്ഷപെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസുകാരനെ ചവിട്ടി വീഴ്ത്തി പ്രതികൾ രക്ഷപെട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top