• Latest News

    Sunday, December 3, 2017

    ഹൈ​മാ​സ്റ്റ് ലൈറ്റ് വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
    Sunday, December 3, 2017
    2:35:00 AM

    ക​​​ണ്ണൂ​​​ർ: ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ൽ ആ​​​യി​​​ക്ക​​​ര മാ​​​പ്പി​​​ള​​​ബേ ഹാ​​​ർ​​​ബ​​​റി​​​ൽ ഹൈ​​​മാ​​​സ്റ്റ് ലൈ​​​റ്റി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം പൊ​​​ട്ടി​​​വീ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു.[www.malabarflash.com]

    ത​​​യ്യി​​​ലി​​​ലെ എ​​​ൻ​​​എ​​ൻ​​എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​നു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന പ​​​രേ​​​ത​​​​രാ​​​യ ഉ​​​ണ്ണി-​​​ദ​​​മ​​​യ​​​ന്തി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ കാ​​​ർ​​​ത്തി​​​ക് നി​​​വാ​​​സി​​​ൽ പ​​​വി​​​ത്ര​​​ൻ (56) ആ​​​ണു മ​​​രി​​​ച്ച​​​ത്. ശനിയാഴ്ച രാ​​​വി​​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. "ജി​​​ദ്ദ’എ​​​ന്ന ഫൈ​​​ബ​​​ർ വ​​​ള്ള​​​ത്തി​​​ലെ മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​ണി​​​യ​​​ക്കാ​​​ര(​​ക്യാ​​​പ്റ്റ​​​ൻ)​​​നാ​​​ണ് പ​​വി​​ത്ര​​ൻ.

    തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യ ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെത്തുട​​​ർ​​​ന്ന് ആ​​​യി​​​ക്ക​​​ര മ​​ത്സ്യ​​ബ​​ന്ധ​​ന​​തു​​റ​​മു​​ഖ​​ത്തെ​ തോ​​​ണി​​​ക​​​ളും മ​​​റ്റും സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു പ​​​വി​​​ത്ര​​​ൻ. ശനിയാഴ്ച രാ​​​വി​​​ലെ വീ​​​ണ്ടും ഹാ​​​ർ​​​ബ​​​റി​​​ലെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ൽ ഹൈ​​​മാ​​​സ്റ്റ് ലൈ​​​റ്റി​​​ന്‍റെ മു​​​ക​​​ളി​​​ല​​​ത്തെ ഭാ​​​ഗം ത​​​ക​​​ർ​​​ന്നു​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

    ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പ​​​വി​​​ത്ര​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഫി​​​ഷ​​​റീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ്ര​​​കോ​​​പി​​​ത​​​രാ​​​യ മ​​​ത്സ്യ​​​ത്തൊ​​ഴി​​​ലാ​​​ളി​​​ക​​​ൾ ത​​​ട​​​ഞ്ഞു​​വ​​​ച്ച​​​ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ച്ചു.

    മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​റ്റു​​​ള്ള​​​വ​​​രും ചേ​​​ർ​​​ന്ന് ഏ​​​റെ ശ്ര​​​മ​​​പ്പെ​​​ട്ടാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സു​​​ര​​​ക്ഷി​​​ത​​​രാ​​​യി തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്.

    സു​​​ജ​​​യാ​​​ണ് മ​​​രി​​​ച്ച പ​​​വി​​​ത്ര​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: രാ​​​ജ​​​ശ്രീ, നി​​​ശാ​​​ന്ത്, ശ്രീ​​​നി​​​ഷ. മ​​​രു​​​മ​​​ക്ക​​​ൾ: നി​​​ഖി​​​ൽ​​കു​​​മാ​​​ർ, ജ്യോ​​​ത്സ്​​​ന, സ​​​ന​​​ൽ. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹൈ​മാ​സ്റ്റ് ലൈറ്റ് വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top