• Latest News

    Thursday, December 21, 2017

    ടി.വി ചാനലുകൾ ഇനി സൗജന്യം; ജിയോ ടി.വി വെബ്​പതിപ്പ്​ അവതരിപ്പിച്ചു
    Thursday, December 21, 2017
    12:30:00 AM

    മുംബൈ: ജിയോ ടി.വിയുടെ വെബ്​ വേർഷൻ അവതരിപ്പിച്ച്​ റിലയൻസ്​. മുമ്പ്​ ജിയോ സിനിമയുടെ വെബ്​ വേർഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ടി.വി പതിപ്പി​​ന്റെയും ​വെബ്​ വേർഷൻ ജിയോ നൽകുന്നത്​. www.jiotv.com എന്ന വെബ്​സൈറ്റിലുടെയാണ്​ ടി.വി ചാനലുകളും സിനിമകളും ലഭ്യമാവുക.[www.malabarflash.com]

    സാധാരണ ചാനലുകളും എച്ച്​.ഡി ചാനലുകളും പ്രത്യേകം കാണുന്നതിനുള്ള സൗകര്യം പുതിയ വെബ്​സൈറ്റിൽ ലഭ്യമാണ്​. സ്​പോർട്​സ്​, എൻറർടെയിൻമ​ ന്റ്‌​, വാർത്ത, വിനോദം, സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകൾ ലഭ്യമാകും. ഇതിനൊപ്പം ​പ്രാദേശിക ടി.വി ചാനലുകൾക്ക്​ പ്രത്യേക വിഭാഗവും ഉണ്ടാവും.

    ജിയോ ഉപഭോക്​താകൾക്ക്​ മാത്രമാവും ടി.വിയുടെ വെബ്​പതിപ്പി​​െൻറ സേവനം ലഭ്യമാകുക. ജിയോയുടെ യൂസർ ഐ.ഡിയും പാസ്​വേർഡ്​ ഉപയോഗിച്ച്​ വെബ്​സൈറ്റിൽ ലോഗിൻ ചെയ്​ത്​ സേവനം ആസ്വദിക്കാനാവും. 

    എത്​ കമ്പനിയുടെ ഇൻറർനെറ്റ്​ ​സേവനം ഉപയോഗിച്ചും ജിയോ ടി.വി കാണാം. എന്നാൽ വെബ്​സൈറ്റിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജിയോ ടി.വി സേവനം താൽക്കാലികമായി ലഭ്യമാവുന്നില്ലെന്നാണ്​ റിപ്പോർട്ട്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ടി.വി ചാനലുകൾ ഇനി സൗജന്യം; ജിയോ ടി.വി വെബ്​പതിപ്പ്​ അവതരിപ്പിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top