• Latest News

    Sunday, December 10, 2017

    ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ത​വി​ടു​പൊ​ടി
    Sunday, December 10, 2017
    12:58:00 AM

    പ​നാ​ജി: എ​ഴു മി​നി​റ്റി​നി​ടെ എ​ണ്ണം പ​റ​ഞ്ഞ മൂ​ന്നു​ഗോ​ളു​ക​ൾ, മൂ​ന്നും കൊ​റോ​മി​നാ​സി​ന്‍റെ ബൂ​ട്ടി​ൽ​നി​ന്ന്. ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ക്കാ​ൻ അ​ത്ര മ​തി​യാ​യി​രു​ന്നു.[www.malabarflash.com]

    ഗോ​വ​യി​ൽ ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​നി​നി​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം പ​കു​തി​യി​ലെ പി​ഴ​വു​ക​ളു​ടെ പേ​രി​ൽ വ​ന്പി​ച്ച തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ര​ണ്ടി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഗോ​വ​യു​ടെ വി​ജ​യം. ഹാ​ട്രി​ക്കു​മാ​യി തി​ള​ങ്ങി​യ കൊ​റോ​മി​നാ​സും ആ​ദ്യ പ​കു​തി​യി​ൽ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ മാ​നു​വേ​ൽ ലാ​ൻ​സ​റോ​ട്ട ബ്രൂ​ണോ​യു​മാ​ണു എ​ഫ്സി ഗോ​വ​യ്ക്കു വ​ന്പി​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്.

    പ​രി​ക്കേ​റ്റ ഇ​യാ​ൻ ഹ്യൂം, ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട സി.​കെ. വി​നീ​ത് എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ക​ളി തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ബെ​ർ​ബ​റ്റോ​വും മ​ട​ങ്ങി. എ​ന്നി​ട്ടും ഗോ​വ​യു​ടെ ഗ്രൗ​ണ്ടി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഉ​ജ്വ​ല തു​ട​ക്ക​മാ​ണു ല​ഭി​ച്ച​ത്.

    ഏ​ഴാംമി​നി​റ്റിൽ ത​ന്നെ മാ​ർ​ക്ക് സി​ഫ്നി​യോ​സ് ഗോ​വ​ൻ വ​ല​കു​ലു​ക്കി. എ​ന്നാ​ൽ ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ ലാ​ൻ​സ​റോ​ട്ട​യി​ലു​ടെ ഗോ​വ ഒ​പ്പ​മെ​ത്തി. മാ​ത്ര​മ​ല്ല, 18-ാം മി​നി​റ്റി​ൽ ലാ​ൻ​സ​റോ​ട്ട ഗോ​വ​യ്ക്ക് ലീ​ഡ് ന​ൽ​കു​ക​യും ചെ​യ്തു. പ​ക്ഷേ, വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് 30-ാം മി​നി​റ്റി​ൽ ജാ​ക്കി​ച​ന്ദ് സിം​ഗി​ലൂ​ടെ സ​മ​നി​ല തൊ​ട്ടു. നാ​ലു ഗോ​ളു​ക​ൾ പി​റ​ന്ന ആ​ദ്യ​പ​കു​തി​യി​ൽ ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു.

    ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക​ളി കേ​ര​ള​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്നു പോ​യി. 47, 51, 54 മി​നി​റ്റു​ക​ളി​ൽ കൊ​റോ​മി​നാ​സ് കേ​ര​ള പ്ര​തി​രോ​ധ​ത്തി​ന്‍റെ വീ​ഴ്ച മു​ത​ലെ​ടു​ത്തു. ഏ​ഴു മി​നി​റ്റി​നു​ള്ളി​ൽ വീ​ണ മൂ​ന്നു ഗോ​ളു​ക​ളു​ടെ ക​ടം തീ​ർ​ക്കാ​നു​ള്ള ക​രു​ത്ത് പി​ന്നീ​ടു​ള്ള ക​ളി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നി​ല്ലാ​യി​രു​ന്നു. കൊ​റോ​മി​നാ​സി​ന്‍റെ സീ​സ​ണി​ലെ ര​ണ്ടാം ഹാ​ട്രി​ക്കാ​യി​രു​ന്നു ഇ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ത​വി​ടു​പൊ​ടി Rating: 5 Reviewed By: UMRAS vision
    Scroll to Top