• Latest News

    Sunday, December 10, 2017

    മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേലേക്ക് രോഗിയെ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനെ ഡി.വൈ.എഫ്.ഐ ആദരിച്ചു
    Sunday, December 10, 2017
    11:05:00 PM

    ഉദുമ: മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയെ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ മുക്കുന്നോത്തെ ഹസ്സനെ ആദരിച്ചു.[www.malabarflash.com]

    കാസര്‍കോട് പള്ളം റോഡിലെ 68 വയസുള്ള ഇബ്രാഹിമിനെയാണ് ഹസ്സന്‍ 9 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കെത്തിച്ചത്. 

    ഡിവൈഎഫ്‌ഐ പാലക്കുന്ന് മേഖല കമ്മിറ്റിയും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് ഹസ്സനെ പാലക്കുന്നില്‍ വെച്ച് ഞായറാഴ്ച വൈകുന്നേരം ആദരിച്ചത്. 

    പാലക്കുന്ന് മേഖല കമ്മിറ്റിക്ക് വേണ്ടി ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ദിനേശനും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ വി രവീന്ദ്രനും പൊന്നാടയണിയിച്ചു. 

    ചടങ്ങില്‍ ടി വി പുരുഷോത്തമന്‍, നിസാമുദീന്‍ തിരുവക്കോളി, സാഗര്‍ കെ ജി, അസിസ് തിരുവക്കോളി, മൂസ പാലക്കുന്ന്, അശോകന്‍ പാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേലേക്ക് രോഗിയെ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനെ ഡി.വൈ.എഫ്.ഐ ആദരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top