• Latest News

    Friday, December 8, 2017

    ബ​സു​ക​ള്‍​ക്ക്‌ നേ​രേ ​ക​ല്ലേ​റ്‌: നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
    Friday, December 8, 2017
    3:16:00 AM

    കാസര്‍കോട്: ബു​ധ​നാ​ഴ്‌​ച രാ​ത്രി ബ​സു​ക​ള്‍​ക്ക്‌ നേ​രെ വ്യാ​പ​ക​മാ​യി കല്ലേറ്‌ ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍.[www.malabarflash.com] 

    കു​ഡ്‌​ലു​വി​ലെ ഇ​ന്‍​സ​മാം (24), മു​ഹ​മ്മ​ദ് അ​ജ്മ​ൽ(19), പ​തി​നേ​ഴു​വ​യ​സു​കാ​രാ​യ ര​ണ്ടു​പേ​ര്‍ എ​ന്നി​വ​രെ​യാ​ണ് കാസര്‍കോട് ടൗ​ണ്‍ എ​സ്‌​ഐ അ​ജി​ത്‌​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

    കാസര്‍കോട് എ​രി​യാ​ല്‍ പാ​ല​ത്തി​നു സ​മീ​പ​ത്തു വ​ച്ച്‌ കാസര്‍കോ​ട്ടു നി​ന്നും കു​മ്പ​ള ഭാ​ഗ​ത്തേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്‌. ക​ല്ലേ​റി​ല്‍ ബ​സി​ന്‍റെ ചില്ല് പൂ​ർ​ണ​മാ​യി ത​ക​ര്‍​ന്ന്15,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. ബ​സ്‌ ഡ്രൈ​വ​ര്‍ ക​ള​ത്തൂ​രി​ലെ റു​ദേ​ഷി(25)​ന്‍റെ ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു​ ചി​കി​ത്സ​യി​ലാ​ണ്.

    സം​ഭ​വ​ത്തി​ല്‍ 308 വ​കു​പ്പ്‌ പ്ര​കാ​രം ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ്‌ കേ​സെ​ടു​ത്ത​ത്‌. ബു​ധ​നാ​ഴ്‌​ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്‌. വി​വ​ര​മ​റി​ഞ്ഞ്‌ എ​സ്‌​ഐ അ​ജി​ത്‌​കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പി​ടി​യി​ലാ​യ​ത്‌. ഇ​യാ​ളി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘ​ത്തി​ല്‍​പ്പെട്ട മ​റ്റു​ള്ള​വ​രെക്കുറി​ച്ച്‌ വി​വ​രം ല​ഭി​ച്ച​ത്‌. 

    കു​മ്പ​ള ആ​രി​ക്കാ​ടി​യി​ലും ഉ​പ്പ​ള​യി​ലും ബു​ധ​നാ​ഴ്‌​ച പു​ല​ര്‍​ച്ചെ​യും രാ​വി​ലെ​യു​മാ​യി ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം പോ​ലീ​സ്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബ​സു​ക​ള്‍​ക്ക്‌ നേ​രേ ​ക​ല്ലേ​റ്‌: നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top