• Latest News

    Friday, December 8, 2017

    സാക്കിർ ഹുസൈന്റെ മാന്ത്രികവിരൽത്തുമ്പിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രാങ്കണം സംഗീതമധുരിതമായി
    Friday, December 8, 2017
    2:43:00 AM

    ഉഡുപ്പി: സാക്കിർ ഹുസൈന്റെ മാന്ത്രികവിരൽത്തുമ്പിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രാങ്കണം സംഗീതമധുരിതമായി. ക്ഷേത്രം സന്ദർശിക്കാനെത്തിയ സാക്കിർ ഹുസൈൻ അവതരിപ്പിച്ച തബലവാദനം കേൾവിക്കാരെ ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തിച്ചു.[www.malabarflash.com]

    വയലിൻ വിദ്വാൻ കുമരേഷ് വയലിനും ഭാര്യ ജയന്തി കുമരേഷ് വീണയും വായിച്ചു തബല കച്ചേരിക്കു പക്കമേളവും ഒരുക്കിയതോടെ ക്ഷേത്രാങ്കണം സംഗീതസാന്ദ്രമായി; കേൾവിക്കാർ ആസ്വാദനത്തിന്റെ വിസ്മയ ലോകത്തും. 
    ശ്രീകൃഷ്ണ മഠത്തിലെത്തിയ സാക്കിർ ഹുസൈനെ പര്യായസ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നാണു ക്ഷേത്രത്തിലെ രാജാങ്കണ വേദിയിൽ സാക്കിർ ഹുസൈൻ തബലവാദനം അവതരിപ്പിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സാക്കിർ ഹുസൈന്റെ മാന്ത്രികവിരൽത്തുമ്പിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രാങ്കണം സംഗീതമധുരിതമായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top