• Latest News

  Tuesday, November 14, 2017

  അപ്പത്തരങ്ങളും പുസ്തകങ്ങളുമായി ഉദുമ ഇസ്ലാമിയ സ്കൂൾ മുറ്റത്ത് അവർ ഒത്തുകൂടി
  Tuesday, November 14, 2017
  11:51:00 PM

  ഉദുമ: ഒരപ്പത്തിന് ഒരു പുസ്തകം എന്ന നിലയിൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനായി അപ്പത്തരത്തെയും പുസ്തകത്തരങ്ങളെയും ബന്ധിപ്പിക്കുന്ന അപൂർവമായ ഒത്തു കൂടലിന് ശിശുദിനത്തിൽ ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ അങ്കണം സാക്ഷിയായി.[www.malabarflash.com] 

  ഒരാഴ്ചയായി നീണ്ടു നിന്ന വായനാ വാരാചരണത്തിന്റെ സമാപന ത്തോടനുബന്ധിച്ച് പി.ടി.എ യുടെയും സ്കൂൾ വികസന സമിതിയുടെയും പൂർവ്വ വിദ്യാർത്ഥി അഡ്ഹോക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് സ്കൂളിലെ ജൈവ പാർക്കിൽ ഉമ്മ മരത്തണലിലെ വായനാ മൂലയിൽ അപ്പത്തരങ്ങളും പുസ്തകത്തരവും' എന്ന പുസ്തക വായനാ ചടങ്ങ് സംഘടിപ്പിച്ചത്.
  മദർ പി.ടി.എ പ്രസിഡണ്ട് എം.എം. മുനീറയുടെ നേതൃത്വത്തിൽ ഉമ്മമാർ കൊണ്ടുവന്ന വിവിധ അപ്പത്തരങ്ങളുടെ കൂമ്പാരം പരിപാടിയെ ആകർഷകമാക്കി. കാർട്ടൂണിസ്റ്റ് കെ.എ. ഗഫൂർ ചിത്രകഥ വരച്ചു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. 

  ഇംഗ്ലീഷ് വായനയ്ക്കും പഠനത്തിനും എങ്ങനെ ചിത്രകഥ ഉപയോഗപ്പെടുത്താമെന്ന് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച പുസ്തകങ്ങളുടെ പ്രദർശനം പ്രശസ്ത കവി പി.എസ് ഹമീദ് ടി. ഉബൈദിന്റെയും, പി.കുഞ്ഞിരാമൻ നായരുടെയും കവിതകൾ ആലപിച്ചു കൊണ്ട് നിർവഹിച്ചു. 

  പ്രൊഫ. സാഹിറാ റഹ് മാൻ ഇംഗ്ലീഷ് പുസ്തക വായനയെ കുറിച്ച് കുട്ടികളുമായി സംവദിച്ച് വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തി.
  സ്കൂൾ ലൈബ്രറിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സംഭാവന ചെയ്ത 12 അലമാരകൾ പൂർവ്വ വിദ്യാർത്ഥി കോട്ടക്കുന്നിൽ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ മാനേജർ കെ.എ. മുഹമ്മദലി ,വികസന സമിതി ചെയർമാൻ എം.എ. റഹ് മാൻ, മാനേജ്മെന്റ് സെക്രട്ടറി ഷറഫുദ്ധീൻ പാക്യാര, ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര എന്നിവർക്ക് കൈമാറി. 

  പുസ്തകങ്ങളായിരിക്കട്ടേ നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും എന്ന എ.പി.ജെ അബ്ദുൽ കലാമിന്റെ സന്ദേശമുൾകൊണ്ട് നടത്തിയ പുസ്തക സമാഹരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും ശേഖരിച്ച പുസ്തകങ്ങൾ ഹെഡ് മാസ്റ്റർക്ക് കൈമാറി.
  വായനാ മത്സരത്തിലെ വിജയികൾക്ക് പൂർവ്വ വിദ്യാർത്ഥി അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കെ.എ. ഹബീബ് സമ്മാനമായി പുസ്തക പ്പൊതികൾ സമ്മാനിച്ചു. അധ്യാപികമാരായ എം.ബവിത, സി.ശ്രീജ എന്നിവർ പുസ്തക പരിചയം നടത്തി.
  നാലാം ക്ലാസിലെ കുട്ടികൾക്ക് ഓരോ പുസ്തകം നൽകി പരിപാടി സമാപിച്ചു. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വായിച്ച ശേഷം കുട്ടികൾ ലൈബ്രറിയിൽ തിരിച്ചേൽപ്പിക്കണം. അപ്പത്തരങ്ങളുടെ വിതരണത്തിനു ശേഷം ഉമ്മമാർക്ക് വായിക്കാൻ പുസ്തകങ്ങൾ വിതരണം ചെയ്തു. പുസ്തകം ഒരാഴ്ചക്കകം വായിച്ചു തീർത്ത് കുറിപ്പ് തയ്യാറാക്കി സ്കൂളിൽ എത്തിക്കണം. ഏറ്റവും നല്ല കുറിപ്പ് എഴുതുന്നവർക്ക്‌ സമ്മാനം നൽകും.
  പരിപാടിക്ക് പി..ടി.എ. വൈസ് പ്രസിഡണ്ടുമാരായ ഹംസ ദേളി, ഷംസു ബങ്കണ, അംഗങ്ങളായ അബ്ദുല്ലക്കുഞ്ഞി ഉദുമ, റഹ് മാൻ പൊയ്യയിൽ, സിദ്ദീഖ് ഈച്ചിലിങ്കാൽ, മൈമൂനത്ത്, ഊർമ്മിള, സുബൈദ, ഷിൽജ, അധ്യാപകരായ പി. സുജിത്ത്, കെ.എ. അസീസു റഹ് മാൻ, എ.പി. മുഖീമുദ്ദീൻ, സി.ടി. ലീലാമ്മ, എ.ഗീത, പി.പ്രജിന, സി.ശ്രീജ, എ. കസ്തൂരി, എം. ബവിത, സി. അനീസ, എം.പ്രിയ, എ.വി. അനിത നേതൃത്വം നൽകി.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അപ്പത്തരങ്ങളും പുസ്തകങ്ങളുമായി ഉദുമ ഇസ്ലാമിയ സ്കൂൾ മുറ്റത്ത് അവർ ഒത്തുകൂടി Rating: 5 Reviewed By: UMRAS vision
  Scroll to Top