• Latest News

    Friday, November 17, 2017

    വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കു ഭ​ക്ത​ജ​ന​പ്ര​വാ​ഹം
    Friday, November 17, 2017
    2:46:00 AM

    ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല​​വ്ര​​താ​​രം​​ഭ​​വു​​മാ​​യി വൃ​​ശ്ചി​​ക​​പ്പു​​ല​​രി പി​​റ​​ന്ന​​പ്പോ​​ൾ ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നു ഭ​​ക്ത​​രു​​ടെ വ​​ൻ​​തി​​ര​​ക്ക്. 41 നാ​​ൾ മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് വ്യാഴാഴ്ച പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു ന​​ട തു​​റ​​ക്കു​​ന്പോ​​ൾ ദ​​ർ​​ശ​​ന​​ത്തി​​നാ​​യി കാ​​ത്തു​​നി​​ന്ന​​വ​​രു​​ടെ നീ​​ണ്ട നി​​ര​​യു​​ണ്ടാ​​യി​​രു​​ന്നു.[www.malabarflash.com]

    പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ മേ​​ൽ​​ശാ​​ന്തി എ.​​വി. ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി, ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പു​​ല​​ർ​​ച്ചെ ന​​ട തു​​റ​​ന്നു. തു​​ട​​ർ​​ന്ന് കി​​ഴ​​ക്കേ മ​​ണ്ഡ​​പ​​ത്തി​​ൽ മ​​ണ്ഡ​​ല​​കാ​​ല​​ത്തെ ആ​​ദ്യ അ​​ഷ്ട​​ദ്ര​​വ്യ ഗ​​ണ​​പ​​തി​​ഹോ​​മം ത​​ന്ത്രി​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്നു. നി​​ർ​​മാ​​ല്യ ദ​​ർ​​ശ​​ന​​ത്തി​​നു കാ​​ത്തു​​നി​​ന്ന​​വ​​ർ​​ക്കു പ്ര​​സാ​​ദ​​വും ന​​ൽ​​കി. പി​​ന്നാ​​ലെ നെ​​യ്യ​​ഭി​​ഷേ​​ക​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. ഉ​​ച്ച​​വ​​രെ ഇ​​തു നീ​​ണ്ടു​​നി​​ന്നു. എ​​ല്ലാ ​​ദി​​വ​​സ​​വും അ​​ഭി​​ഷേ​​ക​​ത്തി​​നു സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. ഉ​​ച്ച​​പൂ​​ജ​​യ്ക്കു​​ശേ​​ഷം അ​​ട​​ച്ച ന​​ട മൂ​​ന്നി​​നു വീ​​ണ്ടും തു​​റ​​ന്നു. പി​​ന്നീ​​ട് രാ​​ത്രി 11നാ​​ണ് അ​​ട​​ച്ച​​ത്.

    തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ൽ പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ത്മ​​കു​​മാ​​ർ, മെം​​ബ​​ർ കെ.​​പി. ശ​​ങ്ക​​ര​​ദാ​​സ് എ​​ന്നി​​വ​​ർ വൃ​​ശ്ചി​​ക​​പ്പു​​ല​​രി​​യി​​ൽ സ​​ന്നി​​ധാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ദേ​​വ​​സ്വം ബോ​​ർ​​ഡ് മെം​​ബ​​ർ കെ. ​​രാ​​ഘ​​വ​​ൻ, ദേ​​വ​​സ്വം - ഗ​​താ​​ഗ​​തം സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ജ്യോ​​തി​​ലാ​​ൽ, ദേ​​വ​​സ്വം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

    മ​​ന്ത്രി​​മാ​​രാ​​യ ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, കെ.​​കെ. ശൈ​​ല​​ജ എ​​ന്നി​​വ​​ർ വ്യാഴാഴ്ച സ​​ന്നി​​ധാ​​ന​​ത്തെ​​ത്തി ത​​ങ്ങ​​ളു​​ടെ വ​​കു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ര​​മീ​​ക​​ര​​ണം വി​​ല​​യി​​രു​​ത്തി. 

    സ​​ന്നി​​ധാ​​നം ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ന്നി​​ധാ​​നം അ​​ന്ന​​ദാ​​ന മ​​ണ്ഡ​​പം ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ത്മ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കു ഭ​ക്ത​ജ​ന​പ്ര​വാ​ഹം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top