• Latest News

    Wednesday, November 22, 2017

    സൗദിയില്‍ കനത്ത മഴ; രണ്ടുമരണം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
    Wednesday, November 22, 2017
    10:35:00 AM

    ജി​ദ്ദ: ചൊ​വ്വാ​ഴ്​​ച പെ​യ്​​ത ക​ന​ത്ത മ​ഴ​യി​ൽ സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു. രാ​വി​ലെ മു​ത​ൽ ജി​ദ്ദ​യി​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​പാ​ത​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യി.[www.malabarflash.com]

    ഇ​ടി​മി​ന്ന​ലോ​ടു​ ​കൂ​ടി​യ ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ രാ​വി​ലെ മു​ത​ൽ ഉ​ണ്ടാ​യ​ത്. 481 പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ര​ക്ഷ​പ്പെ​ടു​ത്തി എ​ന്നാ​ണ്​ ​വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക്.

    181 പേ​ർ​ക്ക്​ ഷോ​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഒരാൾ ഷോക്കേറ്റ്​ മരിച്ചതായും, മറ്റൊരാൾ വീട്​ തകർന്ന്​ മരിച്ചതായും പ്രാദേശികപത്രം റിപ്പോർട്ട്​ ചെയ്​തു. 2000ത്തോ​ളം പേ​ർ ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന്​ ജി​ദ്ദ- മ​ക്ക എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ​യി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞു. ന​ഗ​ര​ത്തി​ലെ തു​ര​ങ്ക​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു​ക​വി​ഞ്ഞു.

    ജി​ദ്ദ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​​ എ​ത്തി​പ്പെ​ടാ​നാ​വാ​ത്ത​തി​നാ​ൽ പ​ല​രു​ടെ​യും വി​മാ​ന​യാ​ത്ര മു​ട​ങ്ങി. യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ ചാ​ർ​ജ്​ തി​രി​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​റി​യി​ച്ചു. യാ​ത്രി​ക​രും പൈ​ല​റ്റു​മാ​രും വൈ​കി​യ​തി​നാ​ൽ പ​ല വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടാ​ൻ വൈ​​കി. ജി​ദ്ദ തു​റ​മു​ഖ​ത്തി​​​​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു.

    വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണം​ ഇ​ടി​മി​ന്ന​ലി​ൽ ത​ക​രാ​റി​ലാ​യെ​ങ്കി​ലും പി​ന്നീ​ട്​ ശ​രി​യാ​ക്കി. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഒാ​ഫി​സു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലാ​ണ്​ അ​ത്യാ​ഹി​ത​ങ്ങ​ൾ ഒ​ഴി​വാ​യ​ത്.

    സൗ​ദി സ​മ​യം ഉ​ച്ച​ക്ക്​ മൂ​ന്നു​ മ​ണി​യോ​ടെ മ​ഴ താ​ഇ​ഫ്​ ഭാ​ഗ​ത്ത്​ ശ​ക്​​ത​മാ​യി. ജ​ന​ങ്ങ​ൾ വീ​ടു​വി​ട്ടി​റ​ങ്ങ​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക, മ​ദീ​ന, യാം​ബു എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്. ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്​​ച മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ ഏ​ർപ്പെടു​ത്തി​യി​രു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയില്‍ കനത്ത മഴ; രണ്ടുമരണം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top