• Latest News

    Thursday, November 23, 2017

    വാക്‌സിനെതിരേ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസ്‌
    Thursday, November 23, 2017
    3:00:00 AM

    മ​ല​പ്പു​റം: മീ​സി​ല്‍​സ് - റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വയ്പ്പി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ള്‍​ക്കെ​തി​രെ കോ​ട്ട​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ത്തി​വയ്പ്പി​നെ​തി​രെ വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഒ​തു​ക്കു​ങ്ങ​ല്‍ അ​മീ​റി​നെ​തി​രെ​യാ​ണ് മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത്.[www.malabarflash.com]

    വാ​ക്‌​സി​നേ​ഷ​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യ അ​മീ​ര്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചാ​ണ് ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​ത്. മു​ണ്ടോ​ത്തു​പ​റ​മ്പ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കു​ത്തി​വയ്പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ഇ​യാ​ള്‍ പ​ങ്കെ​ടു​ത്ത് സം​ശ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. 

    ഡ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​ര്‍​ക്കും ത​ന്‍റെ സം​ശ​യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കാ​നാ​യി​ല്ലെ​ന്നും അ​മീ​ര്‍ വാ​ക്‌​സി​ന്‍ വി​രു​ദ്ധ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. മീ​സി​ല്‍​സ്-​റു​ബെ​ല്ല വാ​ക്‌​സി​നെ​തി​രേ സമൂ​ഹ​ിക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​മി​ത് മീ​ണ ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാക്‌സിനെതിരേ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top