• Latest News

  Tuesday, November 21, 2017

  പെരിയയില്‍ വീണ്ടും അപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  Tuesday, November 21, 2017
  11:34:00 PM

  പെരിയ: പെരിയ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച രാവിലെ ലോറിയും ബൈക്കും യുവാവ് ദാരുണമായി മരിച്ചതിന്റെ നടുങ്ങല്‍ മാറുന്നതിന് മുമ്പ് വീണ്ടും അപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.[www.malabarflash.com] 

  കുണ്ടംകുഴി സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ രാജു (46)വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാതയില്‍ കുണിയ നവോദയ നഗറിലാണ് അപകടം. 

  കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജു സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും അമിതവേഗതയില്‍ വന്ന സ്വിഫ്റ്റ് കാറിടിച്ചാണ് അപകടം നടന്നത്.
  ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായ സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് വീണ്ടും അപകടമരണമുണ്ടായത്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: പെരിയയില്‍ വീണ്ടും അപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
  Scroll to Top