• Latest News

    Friday, November 10, 2017

    തളിപ്പറമ്പിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ജീവനൊടുക്കി
    Friday, November 10, 2017
    11:07:00 AM

    തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് (46) വെള്ളിയാഴ്ച പുലർച്ചെ ജീവനൊടുക്കിയത്.[www.malabarflash.com]

    താലൂക്ക് ആശുപത്രിയിൽ ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയിൽ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. 

    ഗുരുതര നിലയിൽ കണ്ടെത്തിയ തങ്കമണിയെ ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തളിപ്പറമ്പിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ജീവനൊടുക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top