• Latest News

    Friday, November 10, 2017

    ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
    Friday, November 10, 2017
    12:33:00 AM

    കാസര്‍കോട്: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69)യാണ് മരിച്ചത്.[www.malabarflash.com]

    കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ് മിന്നലേറ്റത്. അപകടത്തെ തുടര്‍ന്ന് നിലത്തുവീണ് അബോധാവസ്ഥയിലായ സുശീലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണ് മരിച്ചത്. 

    മക്കള്‍: പുഷ്പ, ലത, വിജയന്‍ (സിപിഐ എം മാവിനകട്ട ബ്രാഞ്ചംഗം), പ്രിയ, ശശികല. മരുമക്കള്‍: സഞ്ജീവ, ചെനിയപ്പ, താര, രവി, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അമ്മു പൂജാരി (ബല്‍ത്തങ്ങാടി), നാരായണന്‍ (ഉഡുപ്പി), ലക്ഷ്മി (സുള്ള്യ).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top