• Latest News

    Sunday, November 19, 2017

    മീൻപിടിക്കുന്നതിനിടെ പുഴയിൽ വീണു മരിച്ചു
    Sunday, November 19, 2017
    10:00:00 AM

    നീലേശ്വരം: മീൻപിടിക്കുന്നതിനിടെ ഗൃഹനാഥൻ പുഴയിൽ വീണു മരിച്ചു. നീലേശ്വരം തെക്കൻ ബങ്കളം രാംകണ്ടത്തെ പി.വി.ചന്ദ്രൻ (47) ആണു മരിച്ചത്.[www.malabarflash.com] 

    ശനിയാഴ്ച വൈകിട്ട് അരയാക്കടവ് പാലത്തിനു സമീപം പെരിങ്കുളം കടവിൽ മീൻപിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ കരയ്ക്കെത്തിച്ചുവെങ്കിലും മരിച്ചു. 

    എഫ്സിഐ ഡ്രൈവറാണ്. മൂലക്കണ്ടത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രീതി. രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, ബാലാമണി, ശോഭ, ശൈലജ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മീൻപിടിക്കുന്നതിനിടെ പുഴയിൽ വീണു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top