• Latest News

    Wednesday, November 1, 2017

    കെഎ​സ്ടി​പി റോ​ഡ്: അ​ന്ത്യ​ശാ​സ​നവുമായി ലോ​ക ബാ​ങ്ക്
    Wednesday, November 1, 2017
    10:30:00 AM

    കാ​ഞ്ഞ​ങ്ങാ​ട്: കാസര്‍കോട്‌-​കാ​ഞ്ഞ​ങ്ങാ​ട് കെഎ​സ്ടി​പി റോ​ഡ് നി​ർ​മാ​ണം മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ലോ​ക ബാ​ങ്ക് സം​ഘം കെഎ​സ്ടി​പി​ക്കും ക​രാ​റു​കാ​രാ​യ ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ടി​നും അ​ന്ത്യ​ശാ​സ​നം ന​ൽ​കി.[www.malabarflash.com]

    ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി അ​ർ​ണാ​ബ് ബാ​ന്ദോ​പാ​ധ്യാ​യ​യും സം​ഘ​വും റോ​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. കാസര്‍കോട്‌ ച​ന്ദ്ര​ഗി​രി ജം​ഗ്ഷ​ൻ മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് വ​രെ സം​ഘം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണം വി​ല​യി​രു​ത്തി. റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഓ​വു​ചാ​ലു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​നും ബ​സ് ഷെ​ൽ​ട്ട​ർ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നും സംഘംനി​ർ​ദേ​ശം ന​ൽ​കി.

    എ​ല്ലാ പ്ര​വൃ​ത്തി​ക​ളും മൂ​ന്നു മാ​സ​ത്തി​ന​കം തീ​ർ​ത്തി​രി​ക്ക​ണ​മെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി​യ​തും സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ഖ്ബാ​ൽ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​നും പു​തി​യ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​നും കെഎസ്ടി​പി​യോ​ട് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
    കെഎ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നിയ​ർ ബി​ന്ദു ഡി​ക്രൂ​സ്, ആ​ർ​ഡി​എ​സ് പ്രോജ​ക്ട് അ​സി.​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രോജ​ക്ട് മാ​നേ​ജ​ർ കെ.​ര​ഘു​നാ​ഥ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

    കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് മു​ത​ൽ കാസര്‍കോട്‌ ച​ന്ദ്ര​ഗി​രി ജം​ഗ്ഷ​ൻ വ​രെ 27.06കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ ദൈ​ർ​ഘ്യം. 113കോ​ടി രൂ​പ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

    പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കേ​ണ്ട സ​മ​യ​പ​രി​ധി ഒ​രു വ​ർ​ഷം മു​ന്പേ അ​വ​സാ​നി​ച്ചി​രു​ന്നു. ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

    കെ​എ​സ്ടി​പി​യു​ടെ അ​നാ​സ്ഥ​യാ​ണ് റോ​ഡ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.​ഇ​തി​നി​ട​യി​ൽ കെ​എ​സ്ടി​പി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി​യു​ടേ​താ​യി വ​ന്ന പ്ര​സ്താ​വ​ന​യും നി​ർ​മാ​ണ പ്ര​വൃ​ത്തി വൈ​കാ​ൻ ഇ​ട​യാ​ക്കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെഎ​സ്ടി​പി റോ​ഡ്: അ​ന്ത്യ​ശാ​സ​നവുമായി ലോ​ക ബാ​ങ്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top