• Latest News

    Thursday, November 16, 2017

    കാണാതായ ദന്പതികളുടെ മകൻ മരിച്ചനിലയിൽ
    Thursday, November 16, 2017
    2:35:00 AM

    കോ​​ട്ട​​യം: കാ​​ണാ​​താ​​യ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ട്ട​​യ​​ത്തു​​നി​​ന്ന് കാ​​ണാ​​താ​​യ മാ​​ങ്ങാ​​നം പു​​തു​​ക്കാ​​ട്ട് പി.​​സി. ഏ​​ബ്ര​​ഹാം (69), ഭാ​​ര്യ ത​​ങ്ക​​മ്മ (65) എ​​ന്നി​​വ​​രു​​ടെ മ​​ക​​ൻ ടി​​ൻ​​സി ഇ​​ട്ടി ഏ​​ബ്ര​​ഹാമി(37)​​നെ​​യാ​​ണ് വീ​​ട്ടി​​ൽ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.[www.malabarflash.com]

    ബുധനാഴ്ച രാ​​ത്രി 6.30ന് ​​മാ​​ങ്ങാ​​ന​​ത്തെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ മു​​ത​​ലാ​ണ് ഏ​​ബ്ര​​ഹാ​​മി​​നെ​​യും ത​​ങ്ക​​മ്മ​​യെ​​യും കാ​​ണാ​​താ​​യ​ത്. ടി​​ൻ​​സി​​യു​​ടെ ഭാ​​ര്യ​​യെ പ്ര​​സ​​വ​​ത്തി​​നാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 

    ടി​​ൻ​​സി​​യു​​ടെ ഫോ​​ണി​​ലേ​​ക്ക് വി​ളി​ച്ച കോ​ളു​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു സു​ഹൃ​ത്ത് വീ​​ട്ടി​​ലെ​​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​​ട്ടി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ലെ ഫാ​​നി​​ൽ തൂ​​ങ്ങി​​യ നി​​ല​​യി​​ൽ ടിൻസിയെ ക​​ണ്ടെ​​ത്തി​യ​ത്. ഇ​സ്റ്റ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ ദന്പതികളുടെ മകൻ മരിച്ചനിലയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top