• Latest News

    Wednesday, November 22, 2017

    ദമ്പതികളെ കാണാതായ കേസ്​ ക്രൈംബ്രാഞ്ചിന്‌ കൈമാറുന്നു
    Wednesday, November 22, 2017
    10:59:00 PM

    കോ​ട്ട​യം: കു​മ്മ​നം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ കേ​സ്​ ക്രൈംബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് ഇ​ല്ലി​ക്ക​ൽ അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്.[www.malabarflash.com]

    പു​തി​യ കാ​റി​ൽ രാ​ത്രി​യി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന പേ​രി​ൽ പു​റ​ത്തു​പോ​യ ഇ​വ​ർ പി​ന്നീ​ട്​ മ​ട​ങ്ങി​യെ​ത്തി​യി​ല്ല.

    പോലീ​സ്​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കൊ​ക്ക​ക​ളും അ​രി​ച്ചു​പെ​റു​ക്കി. 

    പോലീസിന്റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഒ​രു​തു​മ്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ്​ ക്രൈംബ്രാ​ഞ്ചി​ന്​ വി​ടാ​ൻ ലോ​ക്ക​ൽ പോലീ​സ്​ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദമ്പതികളെ കാണാതായ കേസ്​ ക്രൈംബ്രാഞ്ചിന്‌ കൈമാറുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top