• Latest News

    Saturday, November 11, 2017

    ബാ​ങ്ക് മാ​നേ​ജ​രു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ചു പ​ണം പി​ൻ​വ​ലി​ച്ച യുവാവ്‌ പി​ടി​യി​ൽ
    Saturday, November 11, 2017
    3:07:00 AM

    കൊ​​​ച്ചി: ബാ​​​ങ്ക് മാ​​​നേ​​​ജ​​​രു​​​ടെ എ​​​ടി​​​എം കാ​​​ർ​​​ഡ് മോ​​​ഷ്ടി​​​ച്ച് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നും 50,000 രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി പി​​​ടി​​​യി​​​ൽ. ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ഒ​​​ഡീ​​ഷ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ഹു​​​സൈ​​​നെ​​​യാ​​​ണ് വെളളിയാഴ്ച സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. [www.malabarflash.com]

    ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യും ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ മാ​​​നേ​​​ജ​​​രു​​​മാ​​​യ വ്യ​​​ക്തി​​​യു​​​ടെ എ​​​ടി​​​എം കാ​​​ർ​​​ഡാ​​​ണ് പ്ര​​​തി മോ​​​ഷ്ടി​​​ച്ച​​​ത്.

    കൊ​​​ച്ചി​​​യി​​​ൽ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​നാ​​​യി എ​​​ത്തി​​​യ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ഹോ​​​ട്ട​​​ലി​​​ലെ ക്ലീ​​​നിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു പ്ര​​​തി. കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​നാ​​​യി പു​​​റ​​​ത്തു​​​പോ​​​യ സ​​​മ​​​യം മു​​​റി​​​യി​​​ൽ ക്ലീ​​​നിം​​​ഗ് ജോ​​​ലി​​​​ക്കാ​​​യി എ​​​ത്തി​​​യ ഹു​​​സൈ​​​ൻ ബാ​​​ങ്ക് മാ​​​നേ​​​ജ​​​രു​​​ടെ ബാ​​​ഗി​​​ൽ​​​നി​​​ന്ന് എ​​​ടി​​​എം കാ​​​ർ​​​ഡ് മോ​​​ഷ്ടി​​​ച്ച​​​ശേ​​​ഷം പ​​​ല ത​​​വ​​​ണ​​​യാ​​​യി അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു 50,000 രൂ​​​പ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ എ​​​ടി​​​എം കാ​​​ർ​​​ഡി​​​ന്‍റെ ക​​​വ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന പി​​​ൻ​​ന​​​ന്പ​​​ർ മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണു പ്ര​​​തി പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

    പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​ന്‍റെ സ​​​ന്ദേ​​​ശം ഫോ​​​ണി​​​ൽ വ​​​ന്ന​​​തോ​​​ടെ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​ലാ​​​ൽ​​​ജി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ എ. ​​​അ​​​ന​​​ന്ത​​​ലാ​​​ൽ, എ​​​സ്ഐ ജോ​​​സ​​​ഫ് സാ​​​ജ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബാ​ങ്ക് മാ​നേ​ജ​രു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ചു പ​ണം പി​ൻ​വ​ലി​ച്ച യുവാവ്‌ പി​ടി​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top