• Latest News

    Tuesday, November 14, 2017

    വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈലില്‍ വീഡിയോ സന്ദേശം; യാത്രക്കാരന്‍ അറസ്റ്റില്‍
    Tuesday, November 14, 2017
    2:10:00 AM

    കൊച്ചി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ സന്ദേശമിട്ടയാള്‍ പോലീസ് പിടിയിലായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശി ക്ളിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

    തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജറ്റ് എയര്‍വേസ് വിമാനത്തില്‍ ബോര്‍ഡിങ് നടക്കുകയായിരുന്നു. മുംബൈയിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ക്ളിന്‍സ്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തത്. ഹാപ്പി ബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വീഡിയോയിലെ സന്ദേശം.

    ഇക്കാര്യം വിമാനത്തിനകത്തുണ്ടായിരുന്നു സുഹൃത്തിനേയും ഇയാള്‍ അറിയിച്ചു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ക്ളിന്‍സിനെ പിടികൂടുകയായിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. എരിശോധനക്കുശേഷം 1.45 ന് വിമാനം മുംബൈയിലേയ്ക്ക് പോയി. 

    തമാശക്ക് ചെയ്തതാണെന്ന് ക്ളിന്‍സ് പറയുന്നുണ്ട്. ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും പറയുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈലില്‍ വീഡിയോ സന്ദേശം; യാത്രക്കാരന്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top