• Latest News

    Tuesday, November 21, 2017

    പ്രഫ. ഗോപിനാഥ്​ രവീന്ദ്രൻ കണ്ണൂർ സർവകലാശാല വി.സി
    Tuesday, November 21, 2017
    1:39:00 AM

    തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​റാ​യി ന്യൂ​ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര​വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളി പ്ര​ഫ​സ​ർ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​നെ നി​യ​മി​ച്ചു.[www.malabarflash.com]

    തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന സെ​ർ​ച്​ ക​മ്മി​റ്റി യോ​ഗം പ്ര​ഫ. ഗോ​പി​നാ​ഥിന്റെ പേ​ര്​ ഐ​ക​ക​ണ്​​ഠ്യേ​ന ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. ശി​പാ​​ർ​ശ അം​ഗീ​ക​രി​ച്ച്​ ഗ​വ​ർ​ണ​ർ നി​യ​​മ​നോ​ത്ത​ര​വ്​ ന​ൽ​കി.

    കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ പ്ര​ഫ. ഗോ​പി​നാ​ഥ്​ ഡ​ൽ​ഹി​യി​ലും ല​ണ്ട​നി​ലു​മാ​ണ്​ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2004 മു​ത​ൽ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ​യി​ൽ പ്ര​ഫ​സ​റാ​ണ്. ഇ​ന്ത്യ​ൻ ച​രി​ത്ര​ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി സ്​​ഥാ​നം വ​ഹി​ച്ച ഇ​ദ്ദേ​ഹം കൗ​ൺ​സി​ലി​നെ ഉ​പ​യോ​ഗി​ച്ച്​ ബി.ജെ.​പി സ​ർ​ക്കാ​ർ വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ 2015ൽ ​പ​ദ​വി രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. 

    രാ​ജ്യ​ത്തെ മി​ക​ച്ച ച​രി​ത്ര​ഗ്ര​ന്ഥ​ത്തി​ന്​ ന​ൽ​കു​ന്ന ബ​ർ​പൂ​ജാ​രി അ​വാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. 

    ഡ​ൽ​ഹി ഫ്രാ​ങ്ക്​ ആ​ൻ​റ​ണി പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ​നി​ന്ന്​ സ്​​കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഡ​ൽ​ഹി സന്റര്‍​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ ​നി​ന്ന്​ ച​രി​ത്ര​ത്തി​ൽ ബി.​എ ​ഹോ​ണേ​ഴ്​​സ്​ ബി​രു​ദം നേ​ടി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ച​രി​ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എം.​ഫി​ൽ, പി​എ​ച്ച്.​ഡി എ​ന്നി​വ നേ​ടി. ല​ണ്ട​ൻ സ്​​കൂ​ൾ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​​സി​ൽ​നി​ന്ന്​ പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ ബി​രു​ദം നേ​ടി. 1987ൽ ​സന്റര്‍​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു. പി​ന്നീ​ട്​ ജാ​മി​അ മി​ല്ലി​യ​യി​ൽ അ​ധ്യാ​പ​ക​നാ​യി.

    2004ൽ ​ജാ​മി​അ​യി​ലെ നെ​ൽ​സ​ൺ മ​ണ്ടേ​ല സ​െൻറ​ർ ഫോ​ർ പീ​സ്​ ആ​ൻ​ഡ്​​ കോ​ൺ​ഫ്ലി​ക്​​ട്​ റെ​സ​ലൂ​ഷ​​ന്റെ ഡ​യ​റ​ക്​​ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2009 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ക​ൾ​ച​ർ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്റെ മേ​ധാ​വി​യാ​ണ്. 

    ര​ണ്ടു​വ​ർ​ഷം ല​ണ്ട​ൻ സ്​​കൂ​ൾ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​​സി​ൽ അ​ക്കാ​ദ​മി​ക്​ വി​സി​റ്റ​ർ കൂ​ടി​യാ​യി​രു​ന്നു. പ്ര​മു​ഖ സാ​മ്പ​ത്തി​ക ച​രി​ത്ര​കാ​ര​ൻ സ​വ്യ​സാ​ചി ഭ​ട്ടാ​ചാ​ര്യ, പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​ർ എ​ന്നി​വ​രു​ടെ ശി​ഷ്യ​നാ​ണ്. മ​ല​ബാ​റി​ലെ കാ​ർ​ഷി​ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രഫ. ഗോപിനാഥ്​ രവീന്ദ്രൻ കണ്ണൂർ സർവകലാശാല വി.സി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top