• Latest News

    Thursday, November 9, 2017

    ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി
    Thursday, November 9, 2017
    11:37:00 AM

    കൂത്തുപറമ്പ്: ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി. തൊക്കിലങ്ങാടി പാലാപറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് കാര്യാലയമായ സംഘമന്ദിറില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ പിടികൂടിയത്.[www.malabarflash.com]

    ബുധനാഴ്ച രാവിലെ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സൂക്ഷിച്ചുവെച്ച നിലയില്‍ രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് മുകളില്‍ സൂക്ഷിച്ചുവെച്ചതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ബോംബ് കൊണ്ടുവെച്ച് മനഃപൂര്‍വ്വം കേസുണ്ടാക്കുകയാണെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു. 

    ചൊവ്വാഴ്ച ഈ കാര്യാലയം ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top