• Latest News

    Saturday, November 11, 2017

    മ​ട്ട​ന്നൂ​രിൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു
    Saturday, November 11, 2017
    2:58:00 AM

    മ​​​ട്ട​​​ന്നൂ​​​ർ: നെ​​​ല്ലൂ​​​ന്നി​​​യി​​​ൽ ര​​​ണ്ടു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു വെ​​​ട്ടേ​​​റ്റു. പെ​​​രു​​​മ്പ​​​ച്ചാ​​​ലി​​​ലെ പി.​​​ജി​​​തേ​​​ഷ് (27), നെ​​​ല്ലൂ​​​ന്നി അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക്കു സ​​​മീ​​​പ​​​ത്തെ പി. ​​​സൂ​​​ര​​​ജ് (26) എ​​​ന്നി​​​വ​​​ർ​​ക്കാ​​ണു വെ​​ട്ടേ​​റ്റ​​ത്. കൈ​​​ക്കും കാ​​​ലു​​​ക​​​ൾ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​രു​​വ​​രെ​​യും ക​​​ണ്ണൂ​​​ർ എ​​കെ​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.[www.malabarflash.com] 

    വെളളിയാഴ്ച രാ​​​വി​​​ലെ 9.40ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജി​​​തേ​​​ഷി​​​നു നെ​​​ല്ലൂ​​​ന്നി ഗ്രാ​​​മ​​​ദീ​​​പം വാ​​​യ​​​ന​​​ശാ​​​ല​​​യ്ക്കു മു​​​ന്നി​​​ലെ മി​​​ൽ​​​മ ബൂ​​​ത്തി​​​നു മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും ക​​​ള്ളു​​​ഷാ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ സൂ​​​ര​​​ജി​​​നു ജോ​​​ലി​​​ക്കി​​​ടെ​​​യു​​​മാ​​​ണ് വെ​​​ട്ടേ​​​റ്റ​​​ത്.

    ര​​​ണ്ട് ബൈ​​​ക്കു​​​ക​​​ളി​​​ലെത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം ക​​​ട​​​വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ജി​​​തേ​​​ഷി​​​നെ​​​യാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി​​​സം​​ഘം അ​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ക​​​ള്ളു​​​ഷാ​​​പ്പി​​​ൽ ക​​​യ​​​റി സൂ​​​ര​​​ജി​​​നെ​​​യും വെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. 

    ക​​​ള്ളു​​​ഷാ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ അ​​​ക്ര​​​മി​​​ക​​​ളെ ക​​​ണ്ടു ചി​​​ത​​​റി​​​യോ​​​ടി. ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ അ​​​ക്ര​​​മി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച ഒ​​​രു വാ​​​ളും ബൈ​​​ക്കും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​ന്നു സി​​​പി​​​എം നേ​​​തൃ​​​ത്വം ആ​​​രോ​​​പി​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ട്ട​ന്നൂ​രിൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top