• Latest News

    Friday, November 10, 2017

    ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം: ഭാര്യയും കാമുകനും പിടിയില്‍
    Friday, November 10, 2017
    2:30:00 AM

    ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: പ​​​യ്യാ​​​വൂ​​​ർ പാ​​​റ​​​ക്ക​​​ട​​​വി​​​ലെ തോ​​​ണി​​​പ്പാ​​​റ​​​യി​​​ൽ ബാ​​​ബു (52) വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭാ​​​ര്യ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​നി എ​​​ന്ന ജാ​​​ൻ​​​സി​​​യെ (39) യെ​​​യാ​​​ണു ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സി​​​ഐ വി.​​​വി. ല​​​തീ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ആ​​​നി​​​യു​​​ടെ കാ​​​മു​​​ക​​​നെ​​​ന്നു പ​​​റ​​​യു​​​ന്ന ജോ​​​ബി​​​യെ​​​ന്ന യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.[www.malabarflash.com]

    ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് ബാ​​​ബു​​​വി​​​നെ വീ​​​ടി​​നു​​ള്ളി​​ൽ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലെ ക​​​ട്ടി​​​ലി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭാ​​​ര്യ ആ​​​നി വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​മി​​​ഴ്ന്നു​​കി​​​ട​​​ക്കു​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. 

    എ​​​ന്നാ​​​ൽ, പ​​​തി​​​വാ​​​യി വീ​​​ട്ടി​​​ൽ വ​​​ഴ​​​ക്ക് ന​​​ട​​​ക്കാ​​​റു​​​ള്ള​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ പോ​​ലീ​​സ് അ​​​സ്വാ​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് അ​​​യ​​ച്ചു.

    പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ൽ സം​​ഭ​​വം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ഉ​​​റ​​​ക്ക​​​ത്തി​​​ൽ തോ​​​ർ​​​ത്തോ ക​​​യ​​​റോ ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​ഴു​​​ത്തു മു​​​റു​​​ക്കി​​​യാ​​​ണ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് വ്യാഴാഴ്ച രാ​​​വി​​​ലെ ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സി​​​ഐ​​​ക്ക് കൈ​​​മാ​​​റി​​​യ​​​തോ​​​ടെ ഭാ​​​ര്യ ആ​​​നി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

    ജോ​​​ബി​​​യാ​​​ണു ബാ​​​ബു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​നി പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി. ജോ​​​ബി​​​യോ​​​ടൊ​​​പ്പം ജീ​​​വി​​​ക്കാ​​​ൻ ഭ​​​ർ​​​ത്താ​​​വ് ത​​​ട​​​സ​​​മാ​​​യ​​​തോ​​​ടെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും രാ​​​ത്രി 9.30 ഓ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ജോ​​​ബി ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബാ​​​ബു​​​വി​​​നെ തോ​​​ർ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്ത് മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​നി​​യു​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​നി​​​യെ വെളളിയാഴ്ച​ രാ​​​വി​​​ലെ ത​​​ളി​​​പ്പ​​​റ​​​മ്പ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.‌
    ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബാ​​​ബു ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ​​​യ്യാ​​​വൂ​​​ർ ടൗ​​​ണി​​​ലെ ചി​​​ക്ക​​​ൻ സ്റ്റാ​​​ളി​​ൽ ജോ​​ലി​​യി​​ലാ​​യി​​രു​​ന്നു. മ​​​ക്ക​​​ൾ: ജി​​​ബി​​​ൻ (ഗ​​​ൾ​​​ഫ്), യ​​​ബി​​​ൻ, ഷി​​​ബി​​​ൻ (ഇ​​​രു​​​വ​​​രും എ​​​റ​​​ണാ​​​കു​​​ളം).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം: ഭാര്യയും കാമുകനും പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top