• Latest News

    Monday, November 13, 2017

    പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാൽ മാത്രമേ മാനവിക വിജയം കൈവരിക്കാൻ കഴിയുകയുള്ളു :കാന്തപുരം
    Monday, November 13, 2017
    1:00:00 AM

    കാരന്തുർ: വിദ്യാർത്ഥികൾ നല്ലവരായി വിജ് ഞാനാ നുകരുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാൽ മാത്രമേ മാനവിക വിജയം കൈവരിക്കാൻ കഴിയുകയുള്ളു എന്നും ഖമറുൽ ഉലമ കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ പറഞ്ഞു.[www.malabarflash.com] 

    മർകസ് സൈത്തൂൻ വാലി ഇമ്പ്രിമെന്റ്സ് 2017 ന്റെ ഭാഗമായി ആർട്സ് ഫെസ്‌റ്റു ഉൽഘാടന സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം . 
    കലകൾ മനുഷ്യ നന്മയ്ക്ക് ഉപകാരം ഉള്ളതാവണം . പരിഹാസമാകരുതെന്നും പ്രശസ്ത മാപ്പിള പാട്ടുകാരനും വിധി കർത്താവുമായ ഫിറോസ് ബാബു പറഞ്ഞു. പ്രസ്തുത പരിപാടി ഉൽഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . 

    ഡോ: അബ്ദുൽ ഹകീം അസ്ഹരി, ഉനൈസ്‌ മുഹമ്മദ്, കുട്ടി നടുവട്ടം, ബാദുഷ സഖാഫി, കെ വി കെ ബുഖാരി ആശംസ പ്രസംഗം നടത്തി.

    കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മർകസ് സൈത്തൂൺ വാലിയിൽ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം വരിച്ച സയ്യിദ് നുഅമാൻ കൊയിലാണ്ടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വർണ്ണ നാണയം സമ്മാനിച്ചു .
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാൽ മാത്രമേ മാനവിക വിജയം കൈവരിക്കാൻ കഴിയുകയുള്ളു :കാന്തപുരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top