• Latest News

    Thursday, November 23, 2017

    മൂ​ന്നാം മി​നി​റ്റ് ഗോ​ളു​മാ​യി റാ​ഫി; ആ​ദ്യ​ജ​യം കു​റി​ച്ച് ചെ​ന്നൈ​യി​ൻ
    Thursday, November 23, 2017
    11:48:00 PM

    ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് നാ​ലാം സീ​സ​ണി​ൽ ആ​ദ്യ ജ​യം കു​റി​ച്ച് ചെ​ന്നൈ​യി​ൽ എ​ഫ്സി. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ന്നൈ​യി​ൽ ത​ക​ർ​ത്ത​ത്. റാ​ഫേ​ൽ അ​ഗ​സ്റ്റോ, മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് ചെ​ന്നൈ​യി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ശേ​ഷി​ച്ച ഒ​രു ഗോ​ൾ സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു.[www.malabarflash.com] 

    11-ാം മി​നി​റ്റി​ൽ അ​ബ്ദു​ൾ ഹ​ക്കു​വി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ചെ​ന്നൈ​യി​ൽ ലീ​ഡ് നേ​ടി​യ​ത്. അ​ഗ​സ്റ്റോ​യു​ടെ ഷോ​ട്ട് ഹെ​ഡ് ചെ​യ്ത​ക​റ്റാ​നു​ള്ള ഹ​ക്കു​വി​ന്‍റെ ശ്ര​മം സ്വ​ന്തം പോ​സ്റ്റി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു. 24-ാം മി​നി​റ്റി​ൽ റാ​ഫേ​ൽ അ​ഗ​സ്റ്റോ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. ഗ്രി​ഗ​റി നെ​ൽ​സ​ണ്‍ ന​ൽ​കി​യ ബാ​ക്ക് പാ​സ് അ​ഗ​സ്റ്റോ ത​ക​ർ​പ്പ​ൻ ഷോ​ട്ടി​ലൂ​ടെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ പി​ന്നെ ഗോ​ളൊ​ന്നും പി​റ​ന്നി​ല്ല.

    ര​ണ്ടാം പ​കു​തി​യി​ലും ചെ​ന്നൈ​യി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മി​ക​ച്ചു​നി​ന്ന​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഇ​തി​ന്‍റെ ഫാ​ലം അ​വ​ർ​ക്കു ല​ഭി​ക്കു​ക​യും ചെ​യ്തു. 84-ാം മി​നി​റ്റി​ൽ മ​ല​യാ​ളി​താ​രം മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ചെ​ന്നൈ​യി​ന്‍റെ മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്. ഗ്രൗ​ണ്ടി​ലി​റ​ങ്ങി മൂ​ന്നാം മി​നി​റ്റി​ലാ​യി​രു​ന്നു റാ​ഫി​യു​ടെ ഗോ​ൾ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൂ​ന്നാം മി​നി​റ്റ് ഗോ​ളു​മാ​യി റാ​ഫി; ആ​ദ്യ​ജ​യം കു​റി​ച്ച് ചെ​ന്നൈ​യി​ൻ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top