• Latest News

    Friday, November 17, 2017

    റിച്ചൂക്ക സേവ് ചെയ്തു; ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
    Friday, November 17, 2017
    11:53:00 PM

    കൊ​ച്ചി: ആ​വേ​ശ​മ​ഞ്ഞ​യാ​യി അ​ല​യ​ടി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ കൊ​മ്പ​ൻ​മാ​ർ സ​മ​നി​ല വ​ഴ​ങ്ങി. ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ ആ​രാ​ധ​കൂ​ട്ട​ത്തി​നു ഒ​രു ഗോ​ൾ​പോ​ലും സ​മ്മാ​നി​ക്കാ​തെ എ​ടി​കെ കോ​ൽ​ക്ക​ത്ത​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.[www.malabarflash.com]

    ഗാ​ല​റി​യു​ടെ ഇ​ര​മ്പ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ആ​ദ്യ അ​ഞ്ച് മി​നു​ട്ടു​ക​ളി​ൽ ഇ​ര​മ്പി​ക്ക​യ​റി​യ ബ്ലാ​സ്റ്റേ​ഴ്സി​ൽ​നി​ന്നും ക​ളി​പി​ടി​ച്ചെ​ടു​ത്ത എ​ടി​കെ പി​ന്നീ​ട​ങ്ങോ​ട്ട് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. കോ​ൽ​ക്ക​ത്ത നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ​ക്കു പ​ന്തു കി​ട്ടാ​തെ വ​ല​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ള​ത്തി​ൽ. സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ബെ​ർ​ബ​റ്റോ​വി​നു പ​ന്തു ല​ഭി​ക്കാ​തെ മ​ധ്യ​നി​ര​യി​ലേ​ക്കി​റ​ങ്ങേ​ണ്ടി​വ​ന്നു.

    ഗോ​ളി പോ​ൾ റ​ച്ചൂ​ക്ക​യു​ടെ കി​ടി​ല​ൻ സേ​വു​ക​ളാ​ണ് പ​ല​പ്പോ​ഴും കൊ​മ്പ​ൻ​മാ​രു​ടെ സ​മ​നി​ല തെ​റ്റാ​തെ കാ​ത്ത​ത്. കോ​ൽ​ക്ക​ത്ത​യു​ടെ ഹി​തേ​ഷ് ശ​ർ​മ​യു​ടെ ഗോ​ളെ​ന്നു​റ​പ്പി​ച്ച ഷോ​ട്ട് മു​ഴു​നീ​ള ഡൈ​വി​ലൂ​ടെ ത​ടു​ത്തി​ട്ട​ത​ട​ക്കം നി​ര​വ​ധി സേ​വു​ക​ളാ​ണ് റി​ച്ചൂ​ക്ക ന​ട​ത്തി​യ​ത്.

    പ്ര​തി​രോ​ധ​ത​ത്തി​ല്‍ സ​ന്ദേ​ശ് ജി​ങ്കാ​നും നെ​മ​ഞ്ച പെ​സി​ച്ചും പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന​തും തോ​ൽ​വി ഒ​ഴി​വാ​ക്കി. പ്ര​തി​രോ​ധ​ത്തി​ലെ ക​ണി​ശ​ത​യ്ക്കു പെ​സി​ച്ചി​നെ ക​ളി​യി​ലെ ഹീ​റോ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ പ്ര​ശാ​ന്ത് ര​ണ്ടാം പ​കു​ത​യി​ൽ ആ​ദ്യ ഐ​എ​സ്എ​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. വ​ല​തു​വിം​ഗി​ൽ ചി​ല മി​ന്ന​ൽ നീ​ക്ക​ങ്ങ​ൾ പ്ര​ശാ​ന്തി​ന് ഗാ​ല​റി​യു​ടെ കൈ​യ​ടി ല​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിച്ചൂക്ക സേവ് ചെയ്തു; ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top