• Latest News

    Friday, November 3, 2017

    ഗ​ൾ​ഫി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പെന്നു പരാതി; മ​ല​യാ​ളി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
    Friday, November 3, 2017
    1:51:00 AM

    അ​​ടി​​മാ​​ലി: ദു​​ബാ​​യ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ന്പ​​നി​​യി​​ൽ​​നി​​ന്ന് 3.25 കോ​​ടി​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​ന്ന് പ​രാ​തി വ​ന്ന​പ്പോ​ൾ മു​​ങ്ങി​​യ മ​​ല​​യാ​​ളി പോ​​ലീ​​സി​​ൽ കീ​​ഴ​​ട​​ങ്ങി. ഇ​​ടു​​ക്കി അ​​ടി​​മാ​​ലി കു​​രി​​ശു​​പാ​​റ ചെ​​റു​​വാ​​ഴ​​ത്താ​​ട്ടം ജ​​യ​​പ്ര​​സാ​​ദ് (36) ആ​​ണ് അ​​ടി​​മാ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി കീ​​ഴ​​ട​​ങ്ങി​​യ​​ത്.[www.malabarflash.com]

    2015 മു​​ത​​ൽ 2016 സെ​​പ്റ്റം​​ബ​​ർ 16 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലാ​​ണ് ക​​ന്പ​​നി​​യി​​ൽ​​നി​​ന്നു പ​​ല​​പ്പോ​​ഴാ​​യി പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​താ​യി ക​ന്പ​നി പ​രാ​തി ന​ൽ​കി​യ​ത്. സം​​ശ​​യം തോ​​ന്നി​​യ അ​​ധി​​കൃ​​ത​​ർ സെ​​പ്റ്റം​​ബ​​ർ 27ന് ​​ജ​​യ​​പ്ര​​സാ​​ദി​​നെ ക​​ന്പ​​നി ആ​​സ്ഥാ​​ന​​ത്തേ​ക്കു വി​​ളി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ പ​ന്തി​കേ​ടു തി​രി​ച്ച​റി​ഞ്ഞ ജ​​യ​​പ്ര​​സാ​​ദ് ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​മൊ​​ത്തു കേ​​ര​​ള​​ത്തി​​ലേ​​ക്കു സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

    തു​​ട​​ർ​​ന്ന് ക​​ന്പ​​നി കൊ​​ച്ചി റേ​​ഞ്ച് ഐ​​ജി​​ക്കു പ​​രാ​​തി ന​​ൽ​കി. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ അ​​ടി​​മാ​​ലി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ​​ചെ​​യ്ത് അ​​ന്വേ​​ഷ​​ണം തു​ട​ങ്ങി. ഇ​​തി​​നി​​ടെ, ഒ​​ളി​​വി​​ൽ​​പ്പോ​​യ ഇ​​യാ​​ൾ ഹൈ​​ക്കോ​​ട​​തി​​യി​​ൽ​​നി​​ന്നു മു​​ൻ​​കൂ​​ർ ജാ​​മ്യം തേ​​ടു​​ക​​യും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മു​​ൻ​​പാ​​കെ ഹാ​​ജ​​രാ​​കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​വു​​ക​​യാ​​യി​​രു​​ന്നു​​വെ​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

    അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ​ശേ​​ഷം പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. 2007 മു​​ത​​ൽ ദു​​ബാ​​യി​​ൽ വാ​​ഹ​​ന സ്പെ​​യ​​ർ പാ​​ർ​ട്സു​​ക​​ൾ വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്ന ജ​​ർ​​മ​​ൻ ക​​ന്പ​​നി​​യി​​ൽ ചീ​​ഫ് അ​​ക്കൗ​​ണ്ട ന്‍റാ​​യി​​രു​​ന്നു ജ​​യ​​പ്ര​​സാ​​ദ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗ​ൾ​ഫി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പെന്നു പരാതി; മ​ല​യാ​ളി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top