• Latest News

    Monday, November 6, 2017

    സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
    Monday, November 6, 2017
    1:02:00 PM

    ജിദ്ദ: അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി- യെമന്‍ അതിര്‍ത്തിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് സഊദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍- ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]

    ഡെപ്യൂട്ടി ഗവര്‍ണറും ഉദ്യോഗസ്ഥ സംഘവുമാണ് മരിച്ചത്. പതിവ് പരിശോധന നടത്തവേയാണ് അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 

    ഹൂതി വിമതരുമായി രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തുണ്ടായ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top