• Latest News

    Monday, November 13, 2017

    വീണ്ടും ഗോരക്ഷാ ഗുണ്ടായിസം; ഹരിയാനയിൽ പശുക്കളുമായി പോയയാളെ വെടിവെച്ചു കൊന്നു
    Monday, November 13, 2017
    1:16:00 AM

    ന്യൂഡൽഹി: രാജസ്​ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്നു. രാജസ്​ഥാനിലെ അൽവാർ ജില്ലയിൽ ഗോവിന്ദ്​ ഗന്ദിന്​ സമീപം വെള്ളിയാഴ്​ചയാണ്​​ സംഭവം.[www.malabarflash.com]

    ഹരിയാനയിലെ മേവാതിൽ നിന്ന്​ രാജസ്​ഥാനിലെ ഭരത്​പൂരിലേക്ക്​ പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദാണ്​ കൊല്ലപ്പെട്ടത്​. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​.

    പുലർച്ചെ അ​ഞ്ചോടുകൂടെയാണ്​ സംഭവം നടക്കുന്നത്​. ഉമ്മറിനെ വെടിവെക്കുക മാത്രമല്ല, അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ ഗ്രാമ മുഖ്യൻ ഷേർ മുഹമ്മദ്​ പറഞ്ഞു. വെടിവെച്ച്​ കൊന്നശേഷം അപകടമരണമാണെന്ന്​ വരുത്തിത്തീർക്കാൻ ഒാടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാൽ തലയും ഇടതുകൈയും മാത്രമേ ട്രെയിനിനടിയിൽ പെട്ടുള്ളു. വെടിയേറ്റ ശീരഭാഗമുൾപ്പെടെ ​ട്രെയിനിനടിയിൽ ​പെട്ടിട്ടില്ലെന്നും ഗ്രാമമുഖ്യൻ പറഞ്ഞു.

    സംഭവത്തെ തുടർന്ന്​ മേവാതിയിൽ വൻ പ്രതിഷേധം രൂപപ്പെട്ടു. സംഭവം നടക്കുമ്പോൾ പോലീസുകാർ സ്​ഥലത്തുണ്ടായിരുന്നെന്നും എന്നാൽ അക്രമം തടയാൻ അവരൊന്നും ചെയ്​തില്ലെന്നും കൊല്ലപ്പെട്ട ഉമ്മറി​ന്റെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവം നടന്ന്​ രണ്ട്​ ദിവസം കഴിഞ്ഞിട്ടും ഒരു എഫ്​.ഐ. ആർ പോലും രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

    ചെരിപ്പു കണ്ടാണ്​ ബന്ധുക്കൾ ഉമ്മറിനെ തിരിച്ചറിഞ്ഞത്​. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. കേസ്​ രജിസ്​റ്റർ ചെയ്യാതെ മൃതദേഹം സ്വീകരിക്കുകയോ സംസ്​കരിക്കുകയോ ചെയ്യില്ലെന്ന്​ ബന്ധവുക്കൾ അറിയിച്ചു. സംഭവം അറിഞ്ഞ്​ ആശുപത്രിയി​ലെത്തിയിട്ടേ ഉള്ളൂവെന്നും കുറ്റവാളികളെ അറിയില്ലെന്നും ഉമ്മറി​ന്റെ സഹോദരൻ ഖുർശിദ്​ പറഞ്ഞു. ആരാണ്​ കൊന്നതെന്നോ എങ്ങനെയാണ്​ കൊല്ലപ്പെട്ടതെന്നോ അറിയില്ല. ശക്​തമായ അന്വേഷണം ആവശ്യമാണെന്നും ഖുർശിദ്​ കൂട്ടിച്ചേർത്തു.

    ഏഴു മാസങ്ങൾക്ക്​ മുമ്പ്​ പെഹ്​ലു ഖാൻ എന്ന ക്ഷീര കർഷകനെ ശോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതും അൽവാറിലായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീണ്ടും ഗോരക്ഷാ ഗുണ്ടായിസം; ഹരിയാനയിൽ പശുക്കളുമായി പോയയാളെ വെടിവെച്ചു കൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top