• Latest News

    Monday, November 13, 2017

    ഇറാഖിലും കുവൈത്തിലും ഭൂചലനം
    Monday, November 13, 2017
    1:03:00 AM

    ബഗ്ദാദ് /കുവൈത്ത് സിറ്റി: ഇറാഖിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി. സൽമാനിയ ആണു പ്രഭവകേന്ദ്രം. തുടർച്ചയായി കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.[www.malabarflash.com]

    ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ

    ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലുകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇറാഖിലും കുവൈത്തിലും ഭൂചലനം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top