• Latest News

    Tuesday, November 21, 2017

    ബായാര്‍ മുജമ്മഅ് മീലാദ് കാമ്പയിന്‍; ജല്‍സേ മീലാദ് ഡിസംബര്‍ 1ന്‌ പുലര്‍ച്ചെ, മീലാദ് റാലി 16ന്‌
    Tuesday, November 21, 2017
    11:25:00 PM

    കുമ്പള: മുത്ത് നബി മാനവിക മാതൃക എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഅ് മീലാദ് കാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിരുപിറവി സമയത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന ജല്‍സേ മീലാദ് നടക്കും.[www.malabarflash.com]

    ഡിസംബര്‍ 1 വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കുന്ന ജല്‍സേ മീലാദ് സംഗമത്തില്‍ മൗലീദ് പാരായണം, ബുര്‍ദ, നഅ്ത്ത്, കൂട്ടപ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി ബായാര്‍ നേതൃത്വം നല്‍കും. അന്നദാനത്തോടെ പരിപാടിക്ക് സമാപനമാകും.
    ഡിസംബര്‍ 15 ന് നടക്കുന്ന ബായാര്‍ സ്വലാത്ത് മജ്ലിസില്‍ അഖിലേന്ത്യ സുന്നി ജംഈയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ അഥിതിയായിരിക്കും. സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 

    ഡിസംബര്‍ 16 ന്ന് കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ബായാര്‍ മുതല്‍ മണ്ണങ്കുഴിവരെ വാഹന ജാഥയും വൈകുരേം 3 മണിക്ക് മണ്ണങ്കുഴി മുതല്‍ ഉപ്പളവരെ പ്രത്യേകം പരിശീലനം നേടിയ സ്‌കൗട്ടിന്റെയും ദഫ് സംഘത്തിന്റെയും അകമ്പടിയില്‍ ഘോഷയാത്രയും നടക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബായാര്‍ മുജമ്മഅ് മീലാദ് കാമ്പയിന്‍; ജല്‍സേ മീലാദ് ഡിസംബര്‍ 1ന്‌ പുലര്‍ച്ചെ, മീലാദ് റാലി 16ന്‌ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top