• Latest News

    Saturday, November 11, 2017

    വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്
    Saturday, November 11, 2017
    3:16:00 AM

    കൊ​​​ച്ചി: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ൽ നേ​​രി​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി ഷൈ​​​ന​​​മോ​​​ളെ 15 ന് ​​​രാ​​​വി​​​ലെ 10.15 ന് ​​​അ​​​റ​​​സ്റ്റു​​ചെ​​​യ്ത് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​​ലാ​​​ണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.[www.malabarflash.com]

    ജ​​​ന​​​റം ജ​​​ല​​​വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​രാ​​​റു​​​കാ​​​രാ​​​യി​​​രു​​​ന്ന ചെ​​​ന്നൈ​​​യി​​​ലെ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് പ്രൊ​​​ജ​​​ക്ട്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന് ചേമ്പര്‍ ചെ​​​ല​​​വ് പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​ത് പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന് കാ​​​ണി​​​ച്ച് ക​​​ന്പ​​​നി​​​യു​​​ടെ സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ശ്രീ​​​നേ​​​ഷ് ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​ഹ​​​ർ​​​ജി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ 13 ന് ​​​ഷൈ​​​ന​​​മോ​​​ൾ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​തു ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഷൈ​​ന​​മോ​​ളു​​ടെ അ​​പേ​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ വെളളിയാഴ്ച കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ എം​​​ഡി ഹാ​​​ജ​​​രാ​​​യി​​​ല്ല.

    കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​ത് നീ​​​തീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​ന്നും എം​​ഡി​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു വ​​​ഴി​​​യി​​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ ഡി​​വി​​ഷ​​ൻ​​ബെ​​ഞ്ച് ഇ​​​തി​​​നാ​​​ൽ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഷൈ​​​ന​​​മോ​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ന്ന പ​​​ക്ഷം 25,000 രൂ​​​പ​​​യു​​​ടെ സ്വ​​​ന്തം ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top